വർണോത്സവം; രാജ്യം ഇന്ന് ഹോളി ആഘോഷ നിറവിൽ
നിറങ്ങളിൽ നീരാടിയും വർണ്ണങ്ങൾ വാരി വിതറിയും രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ ദീപാവലിക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഉത്സവമായ ഹോളിയിൽ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കുചേരുന്നു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ഉത്സവമാണ് ഹോളി. ശീതകാലത്തിന്റെ അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ചരിത്രപരമായി, ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. നന്മയുടെ ആഘോഷമാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു.ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. വടക്കേന്ത്യയില്‍ ഹോളി പണ്ടുമുതലേ വലിയതോതില്‍ […]
