സംവിധായകനെ വിലക്കിയിട്ടില്ല, രഞ്ജി പണിക്കർക്കെതിരെയുള്ള വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഫിയോക്ക്
രഞ്ജി പണിക്കരെ ഫിലിം എക്സിബിറ്റേഴ്സ് യൂണിയന്‍ വിലക്കിയതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ നിലപാട് വെളിപ്പെടുത്തി അസോസിയേഷന്‍. സംവിധായകനെ വിലക്കിയിട്ടില്ലെന്നാണ് വിശദീകരണം. മുന്‍ പ്രോജക്ടുകളുമായി ബന്ധപ്പെട്ട കുടിശ്ശിക നല്‍കുന്നതില്‍ അദ്ദേഹം കൂടി പങ്കാളിയായ നിര്‍മ്മാണ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രഞ്ജി പണിക്കരെ വിലക്കിയെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ തങ്ങള്‍ സംവിധായകനെ വിലക്കിയിട്ടില്ലെന്ന് ഫിയോക്ക് സെക്രട്ടറി സുമേഷ് ജോസഫ് ഇടൈംസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ‘അദ്ദേഹം മുതിര്‍ന്ന സംവിധായകനാണ്, ഔദ്യോഗിക വിലക്കില്ല. മാര്‍ച്ച് 28ന് നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തില്‍, കുടിശ്ശിക തീര്‍ത്തതിന് […]