അഭിനേതാക്കൾ സിനിമയുടെ എഡിറ്റിങ്ങിൽ ഇടപെടുന്നത് പുതിയ സംഭവമല്ല; ആഷിഖ് അബു
അഭിനേതാക്കൾ സിനിമയുടെ എഡിറ്റിംഗിൽ ഇടപെടുന്നത് പുതിയ സംഭവമല്ലെന്നും ഇപ്പോഴാണ് ഇക്കാര്യം പുറത്തു പറയാൻ അണിയറപ്രവർത്തകർ തയാറായതെന്നും സംവിധായകൻ ആഷിഖ് അബു. ഇക്കാര്യത്തിൽ ഫെഫ്കയ്ക്കൊപ്പമാണ് താനെന്നും ആഷിഖ് അബു പറഞ്ഞു. നീലവെളിച്ചം സിനിമയുടെ ഗൾഫ് റിലീസിന്റെ ഭാഗമായി ദുബൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആഷിഖ് അനുവിന്റെ പ്രതികരണം. എഡിറ്റിംഗ് കാണിക്കണമെന്ന് വാശിപിടിക്കുന്ന ചില നടന്മാർ ആരാണെന്ന് ആരോപണം ഉന്നയിക്കുന്നവർ വെളിപ്പെടുത്തണമെന്ന് ടൊവിനോ തോമസും പറഞ്ഞു. റീമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ, സഹനിർമാതാക്കളായ സജിൻ, അബ്ബാസ് എന്നിവരും വാർത്താസമ്മേളനത്തിൽ […]
