അനാമിക ആനന്ദ് ഈ ഗെയിമിൽ വിജയിക്കുമോ?; ദി ഫെയിം ഗെയിം 25-ന് നെറ്റ്ഫ്ലിക്സിൽ
മാധുരി ദീക്ഷിത് വെബ്‌സീരീസിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘ദി ഫെയിം ഗെയിം’ ഫെബ്രുവരി 25-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ‘ദി ഫെയിം ഗെയിം’ റിലീസ് തീയതി പ്രഖ്യാപിച്ചത്. അനാമിക എന്ന കഥാപാത്രത്തെയാണ് മാധുരി സീരീസിൽ അവതരിപ്പിക്കുന്നത്. ”ജീവിതത്തിൽ എല്ലാത്തിനും വിലയുണ്ട്. അത് പ്രശസ്തിയായാലും ഭാഗ്യമായാലും. എന്ത് വിലയാണ് അനാമിക ഇന്നത്തെ താരമാകാൻ കൊടുക്കുക? ‘ദി ഫെയിം ഗെയിം’ സീരീസ് ഫെബ്രുവരി 25ന്” എന്നാണ് നെറ്റ്ഫ്ലിക്സിന്റെ എഫ്ബി പേജിൽ കുറിച്ചത്.നിർമ്മാതാവ് കരൺ ജോഹറും മാധുരിയുടെ […]
