Kerala kerala politics

‘ഇതിന്റെ പേരിൽ നിങ്ങൾ ഒരു രൂപ പോലും കൊടുക്കരുത്’: മോളി കണ്ണമ്മാലിക്ക് തുണയായി ഫിറോസ്

  • 18th March 2023
  • 0 Comments

നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ജപ്തിയുടെ വക്കിലെത്തിയ ഇവരുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കിയിരിക്കുകയാണ് ഫിറോസ്. നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വിഡിയോ ഫിറോസ് കുന്നംപറമ്പില്‍ പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുതെന്നായിരുന്നു ഫിറോസ് ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്.നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കുമെന്നും ഫിറോസ് പറഞ്ഞു. മോളി കണ്ണമ്മാലി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ബില്ലടക്കാനും […]

Kerala

നിങ്ങളെ വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ്: ബ്രഹ്മപുരം വിഷയത്തിൽ നടി അശ്വതി ശ്രീകാന്ത്

  • 13th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടിത്തം ഉണ്ടാക്കിയ ദുരവസ്ഥയിൽ ബുദ്ധിമുട്ടുകയാണ് കൊച്ചി നഗരവാസികൾ. രണ്ടാഴ്ച എത്തിയിട്ടും പുക പൂർണ്ണമായും ശമിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ വിഷയത്തിൽ അധികാരികളെ വിമർശിച്ച് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ് എന്നാണ് അശ്വതി വിമർശിക്കുന്നത്. നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും.എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, […]

Entertainment

സുചിത്ര നായരും അഖിലും വിവാഹിതരാകുന്നു: ഒടുവിൽ വാർത്തകൾക്ക് മറുപടിയുമായി അഖിൽ

  • 13th March 2023
  • 0 Comments

മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് കുട്ടി അഖിൽ. കോമഡി ഷോ കളിലൂടെ ശ്രദ്ധ നേടിയ താരം ബിഗ് ബോസിലും മത്സരാർഥിയായി എത്തിയിരുന്നു. ബിഗ് ബോസ്സിൽ എത്തിയതോടെ വലിയ പ്രേക്ഷക സ്വീകാര്യത താരത്തിന് ലഭിച്ചിരുന്നു. എന്നാൽ ഷോ കഴിഞ്ഞതോടെ മറ്റൊരു മത്സരാർഥിയായ സുചിത്ര നായരും അഖിലും തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്ത എത്തിയിരുന്നു. ഇരുവരും വിവാഹിതർ ആകുന്നുവെന്നും പ്രചാരണങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരുടെയും നിശ്ചയം കഴിഞ്ഞെന്ന തരത്തിൽ ആയിരുന്നു പ്രചാരണങ്ങൾ. ഇപ്പോഴിതാ ഇത്തരം വാർത്തകളിൽ പ്രതികരിച്ചിരിക്കുകയാണ് അഖിൽ. […]

News Technology

ഫേയ്‌സ് റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കാനൊരുങ്ങി ഫെയ്‌സ്‌ബുക്ക്‌;ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യും

  • 3rd November 2021
  • 0 Comments

ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ഫേയ്‌സ് റെക്കഗ്നിഷന്‍ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് ഫേസ്ബുക്കിന്റെ പ്രഖ്യാപനം.ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്ന ആശങ്കകൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഫെയ്‌സ്‌ബുക്ക്‌ വ്യക്തമാക്കി.ചിത്രങ്ങളിലും വീഡിയോകളിലും ഉപയോക്താക്കളെ ആപ്പ് സ്വയം തിരിച്ചറിഞ്ഞു ടാഗ് ചെയ്യുന്ന സംവിധാനമാണിത്. ഇതോടൊപ്പം കമ്പനിയുടെ തന്നെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനവും ഉപേക്ഷിക്കുന്നതായി മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജെറോം പെസന്റ് അറിയിച്ചു. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായ നീക്കങ്ങളിലൊന്നാണ് ഫേയ്‌സ് റെക്കഗ്നിഷന്‍ […]

News Technology

പുതിയ ‘സൗണ്ട്മോജി’യുമായി ഫേസ്ബുക്ക് മെസഞ്ചർ

  • 16th July 2021
  • 0 Comments

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചർ. ഇമോജികളിലാണ് ഫേസ്ബുക്കിൻ്റെ പുതിയ പരീക്ഷണം. ഇമോജികൾ അയക്കുംപോൾ അതിനനുസരിച്ചുള്ള ശബ്ദം കേൾക്കുന്ന‘ സൗണ്ട്മോജി’ കളാണ് പുതിയ ഫീച്ചറിൽ ഉള്ളത്. ഫേസ്ബുക്ക് സിഇഓ മാർക്ക് സുക്കർബർഗ് തന്നെയാണ് പുതിയ ഫീച്ചറിനെപ്പറ്റി വ്യക്തമാക്കിയത്. സൗണ്ട്മോജി ഉപയോഗിക്കാൻ ചാറ്റ് ബോക്സിലെ ഇമോജികൾ എടുത്ത് വലതുവശത്തെ സ്പീക്കറിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന ഇമോജികളെല്ലാം സൗണ്ട്മോജികളായിരിക്കും .

Kerala National

സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍: എത്രയും വേഗം തീരുമാനം ഉണ്ടാകുമെന്ന് സുപ്രീം കോടതി

  • 13th September 2019
  • 0 Comments

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ എത്രയും വേഗം തീരുമാനം ഉണ്ടാകണമെന്ന് സുപ്രീം കോടതി. ഞങ്ങള്‍ക്ക് ഈ വിഷയം തീരുമാനിക്കാമോ അതോ ഹൈക്കോടതി തീരുമാനിക്കണമോ എന്ന് അറിയില്ല, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസിന്റെ യോഗ്യതയിലേക്ക് പോകില്ലെന്നും ഇത്തരം കേസുകള്‍ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ നിന്നും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ മാത്രം തീരുമാനം എടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

Kerala National

‘താത്താമാര്‍ പന്നിപെറും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ സ്റ്റെറിലൈസ് ചെയ്യണം’: വിവാദമായി എഴുത്തു കാരിയുടെ പോസ്റ്റ്

  • 3rd September 2019
  • 0 Comments

മുസ്ലിം സമുദായത്തെ ഒന്നാകെ അപമാനിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി കെ.ആര്‍ ഇന്ദിര. ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിച്ച് വോട്ടും റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും നല്‍കാതെ പെറ്റുപെരുകാതിരിക്കാന്‍ സ്റ്ററിലൈസ് ചെയ്യുണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെ വംശീയ വിദ്വേഷ പരാമര്‍ശമടങ്ങുന്ന പോസ്റ്റുകള്‍ നിരവധി തവണ പോസ്റ്റുചെയ്ത എഴുത്തുകാരിയാണ് കെ.ആര്‍ ഇന്ദിര.

Kerala National News

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും വ്യാജവാര്‍ത്ത നിയന്ത്രിക്കുന്നതിനുമടക്കം ഇത് ഗുണകരമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഫേസ്ബുക്കിന്റെ ഹർജിയിലാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നിലപാട്. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗീക ചൂഷണത്തിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഇത് തടയാന്‍ സാധിക്കുമെന്നുമാണ് വാദം. കേസ് സെപ്റ്റംബര്‍ 13ന് വീണ്ടും കോടതി വീണ്ടും […]

error: Protected Content !!