ഉമ്മച്ചിയോ അപ്പയോ ഇത് പോലുള്ള കുത്ത് വാക്കുകൾ കേട്ടിട്ടുണ്ടാവുമോ എന്ന് ഓർത്ത് പേടി തോന്നി കടുവയിലെ മാസ് ഡയലോഗ് കേട്ടപ്പോള്‍ സങ്കടം തോന്നിയെന്ന് ഫാത്തിമ അസ്‌ല
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയിലെ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗില്‍ പ്രതികരണവുമായി ഡോക്ടര്‍ ഫാത്തിമ അസ്‌ല. നമ്മള്‍ ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിള്‍ഡ് കുട്ടികള്‍ ജനിക്കുന്നത് എന്ന് അര്‍ഥം വരുന്ന മാസ് ഡയലോഗ് കേട്ടപ്പോള്‍ സങ്കടം തോന്നിയെന്നും ..ഉമ്മച്ചിയോ അപ്പയോ അല്ലെങ്കിൽ അവരെ പോലുള്ള ഏതെങ്കിലും parents ഇത് പോലുള്ള കുത്ത് വാക്കുകൾ കേട്ടിട്ടുണ്ടാവുമോ എന്ന് ഓർത്ത് പേടി തോന്നിയെന്നും അസ്‌ല പറഞ്ഞു അസ്‌ലയുടെ വാക്കുകൾ ഇന്നലെ തന്നെ […]
