നീതി തേടി പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് മകൾ; ഒടുവിൽ അറസ്റ്റ്
തന്നെ നിരന്തരമായി ബലാത്സംഗം ചെയ്യുന്ന പിതാവിന്റെ ക്രൂരത പുറം ലോകത്തെത്തിക്കാൻ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി 18 കാരി .തനിക്ക് നീതി വേണം എന്നാവശ്യവുമായി ക്യാമറയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുകയും ചെയ്തു. വീഡിയോ പുറംലോകത്തെത്തിയതോടെ പൊലീസ് 50വയസുകാരനായ അധ്യാപകനായ പിതാവിനെ അറസ്റ്റ് ചെയ്തു ബിഹാറിലെ സമസ്തിപൂരിലെ റോസെരയിൽ ആണ് സംഭവം നടന്നത്. പെൺകുട്ടിയെ ആക്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റുള്ള പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. […]