ഫാദര്‍ ജയിംസ് പനവേലിയുടെ പ്രസംഗം പങ്കുവെച്ചു; ജീത്തു ജോസഫിനു നേരെ സൈബര്‍ ആക്രമണം
‘ഈശോ’ സിനിമാ വിവാദവുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സംവിധായകന്‍ ജീത്തു ജോസഫിനെതിരെ സൈബറാക്രമണം. ജീത്തുവിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും വിശ്വാസികളെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് യോഗ്യത ഇല്ലെന്നുമാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍. പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ് സിനിമാക്കാര്‍ എന്നും കമന്റുകളുണ്ട്. സിനിമയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേല്‍ പറഞ്ഞത്. ആ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് പങ്കുവച്ചതോടെയാണ് ജീത്തു ജോസഫിനെതിരെയും സൈബറാക്രമണം ഉണ്ടായത്. ഈ […]
