Entertainment News

കാലമെത്ര പോയാലും നീ എന്റെ ഓമന; അച്ഛന്റെ കത്തുവായിച്ച് കരഞ്ഞ് നടി നവ്യാ നായർ

  • 16th October 2023
  • 0 Comments

കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ അച്ഛൻ എഴുതിയ കത്തുവായിച്ച് കരഞ്ഞ് സിനിമാ താരം നവ്യാ നായർ.ഒക്ടോബര്‍ 14-നാണ് നടി നവ്യ നായർ. 38-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ആഘോഷിച്ച പരിപാടിക്കിടെ അച്ഛന്‍ എഴുതിയ കത്ത് വായിച്ച് നവ്യയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്. ‘മക്കള്‍ ഏതൊരു മാതാപിതാക്കളുടേയും സ്വപ്‌നമാണ്. വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്. എന്റെ ചക്കര മുത്താണ്.’-എന്നായിരുന്നു നവ്യയുടെ അച്ഛന്‍ പിറന്നാള്‍ കുറിപ്പില്‍ എഴുതിയത്. […]

Kerala News

അച്ഛന്‍ ഓട്ടോറിക്ഷ പിന്നിലോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

  • 29th August 2022
  • 0 Comments

അച്ഛന്‍ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് വെച്ചാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Kerala News

മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട പിതാവ് കുഴഞ്ഞു വീണു മരിച്ചു

  • 30th July 2022
  • 0 Comments

മകന്റെ ആത്മഹത്യ കണ്ട് അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു. തലശ്ശേരി ധര്‍മ്മടം മോസ് കോര്‍ണറില്‍ ശ്രീസദനത്തില്‍ സദാനന്ദന്‍(63) ആണ് മകന്‍ ദര്‍ശന്‍(26) തൂങ്ങിമരിച്ചത് കണ്ട് കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് രാവിലെ 9.30നാണ് സംഭവം. ദര്‍ശന്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്.സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. കോവിഡ് വന്നതോടെ ജോലി നഷ്ടമായി ഇതിന്റെ മനോവിഷമത്തിലാണ് തൂങ്ങി മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ദര്‍ശന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇത് കണ്ട് സദാനന്ദന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

Kerala News

നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

  • 17th July 2022
  • 0 Comments

ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറില്‍ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോയ നാല് മാസം ഗര്‍ഭിണിയായ മകളെ വാഹനം തടഞ്ഞു നിര്‍ത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടു കൊലപാതക കേസുകളില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച്, പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ മുന്‍പ് വീടുവിട്ടിറങ്ങിയിരുന്നു.

Kerala News

സ്ത്രീകളുടെ ഭക്ത ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചു;കണ്ണൂരില്‍ വൈദികനെതിരെ പരാതി,നടപടി മാറി അയച്ചതെന്ന് വൈദികന്റെ വിശദീകരണം

  • 30th June 2022
  • 0 Comments

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന ഭക്തസംഘത്തിന്റെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. ‘മാതൃവേദി’ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂർ അടയ്ക്കാത്തോട് സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. അശ്ലീല വീഡിയോ ഗ്രൂപ്പില്‍ വന്നതോടെ സ്ത്രീകള്‍ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു.പിശക് പറ്റിയതാണ് […]

Kerala News

മദ്യലഹരിയില്‍ അച്ഛന് മകന്റെ ക്രൂരമര്‍ദനം, വീട്ടിനകത്തുള്ള സാധനങ്ങളും വലിച്ച് പുറത്തിട്ട് തകര്‍ത്തു, പ്രതി പിടിയില്‍

കണ്ണൂര്‍ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദനം. പേരാവൂര്‍ ചൗള നഗര്‍ എടാട്ടാണ് പാപ്പച്ചനെ (65) മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി ആക്രമിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് മാര്‍ട്ടിന്റെ പതിവാണെന്നാണ് സമീപവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഇയാള്‍ വീട്ടിലെത്തി വഴക്കുണ്ടാക്കി. തുടര്‍ന്ന് പിതാവിനെ ക്രൂരമായി മര്‍ദിച്ചശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു. കുടുംബാംഗങ്ങള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലീസ് […]

Kerala News

മുൻസീറ്റ് ഒഴിച്ചിട്ട് അച്ഛൻ കോടതിയിലേക്ക്;വിസ്മയയുടെ ആത്മാവ് കാറിലുണ്ട്,വിധി ഇന്ന്

മകൾക്ക് നൽകിയ വാഹനത്തിൽ വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക്.തന്റെ മകളുടെ ആത്മാവ് കാറിലുണ്ടെന്നും അതുകൊണ്ടാണ് മുൻസീറ്റ് ഒഴിച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ കാർ വാങ്ങാൻ വിസ്മയയ്ക്കൊപ്പമാണ് പോയത്. അവൾ ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ത്രിവിക്രമൻ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോകുന്നത്. ത്രിവിക്രമൻ നായർ വാഹനം ഓടിക്കുമ്പോൾ ബന്ധു പിൻസീറ്റിലാണിരിക്കുന്നത്.ഈ കാറിനെ ചൊല്ലിയാണ് കിരൺ വിസ്മയയെ മർദിച്ചിരുന്നത്.തനിക്ക് ഇഷ്ടമുള്ള കാറല്ല സ്ത്രീധനമായി ലഭിച്ചതെന്നും, വെന്റോ കാറാണ് താൻ ആവശ്യപ്പെട്ടിരുന്നതെന്നും പറഞ്ഞാണ് ഇയാൾ വിസ്മയയെ […]

Kerala News

മോഷണം പോയ സൈക്കിൾ തിരികെ വേണം; ബൈസിക്കിൾ തീവ്സിനെ ഓർമ്മിപ്പിച്ചു കൊണ്ട് പിതാവിന്റെ കുറിപ്പ്

  • 21st March 2022
  • 0 Comments

മോഷണം പോയ മകന്റെ സൈക്കിള്‍ തിരികെ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പിതാവിന്റെ അറിയിപ്പ് പോസ്റ്റര്‍. തൃശൂരിൽ പെയിന്റിങ്ങ് തൊഴിലാളിയായ സൈഫുദ്ദീന്റെ പത്താം ക്ലാസുകാരനായ മകന്റെ സൈക്കിളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. അത്യാവശ്യക്കാര്‍ ആരെങ്കിലും എടുത്തതാകുമെന്ന് കരുതിയെങ്കിലും തിരിച്ചുകിട്ടാതായതോടെ സൈഫുദ്ദീനും മകനും സങ്കടത്തിലായി. തുടർന്ന് സൈഫുദ്ദീൻപോസ്റ്ററുകളുമായി നിരത്തിലേക്കിറങ്ങി . മറ്റ് മാർഗങ്ങളൊന്നും ഇല്ലാതെയാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് സൈഫുദ്ദീൻ പറഞ്ഞു. ‘എന്റെ മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന സൈക്കിള്‍ ഇവിടെ നിന്നും ആരോ മന:പൂര്‍വമോ അല്ലാതെയോ എടുത്തുകൊണ്ടുപോയ വിവരം ഖേദപൂര്‍വം […]

Kerala News

മദ്യപാനത്തിനിടെ തർക്കം; മകൻ പിതാവിന്റെ ദേഹത്ത് ആസിഡൊഴിച്ചു

  • 21st March 2022
  • 0 Comments

ഇടുക്കി അടിമാലിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു . പൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Kerala News

കൊല നടത്തുമെന്ന് ഒരു മാസം മുൻപ് പറഞ്ഞു; പുറത്തിറങ്ങിയാൽ ഞങ്ങളെയും കൊല്ലും; ഹമീദിന്റെ മൂത്ത മകൻ ഷാജി

  • 20th March 2022
  • 0 Comments

കൂട്ടക്കൊല നടത്തുമെന്ന് ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇടുക്കി ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും തീകൊളുത്തിക്കൊന്ന ഹമീദിന്റെ മൂത്ത മകൻ ഷാജി. അനിയനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് ഇനിയൊരിക്കലും ജയിലിൽ നിന്നും പുറത്തിറങ്ങരുതെന്നും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നും ഷാജി പറഞ്ഞു . പുറത്തിറങ്ങിയാൽ അടുത്തത് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭയമുണ്ട്. പ്രാണ ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ഷാജി പറഞ്ഞു. ”ഞങ്ങൾ രണ്ട് മക്കളെയും ഒരിക്കലും അംഗീകരിക്കാത്ത ആളായിരുന്നു വാപ്പ ഹമീദ്. ഉമ്മ പാവമായിരുന്നു. വാപ്പക്ക് […]

error: Protected Content !!