മാലിന്യ സംസ്‌ക്കരണം സ്മാര്‍ട്ടാക്കി ഫറോക്ക് നഗരസഭ
ഖര-ദ്രവ്യ മാലിന്യ സംസ്‌ക്കരണം ഓരോ പ്രദേശത്തിന്റെയും സുസ്ഥിര വികസനത്തിന് അനിവാര്യ ഘടകമാണെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പിന്റെ നഗരസഭാതല ഉദ്ഘാടനം ഫറോക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെല്‍ട്രോണ്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തോടെയാണ് ആപ്പ് തയ്യാറാക്കിയത്. ഡിവിഷന്‍ 6 ചന്തക്കടവിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഉറവിടം മുതലുള്ള ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തല്‍ക്ഷണം […]
