Local News

വിദേശിയായ ബട്ടർ നട്ട് സ്ക്വാഷ് വെള്ളന്നൂരിൽ വിളയിച്ച് സുനിൽ; ചാത്തമംഗലം ഓഫീസർ വിജയകൃഷ്ണൻ വിളവെടുപ്പ് നടത്തി

  • 13th April 2023
  • 0 Comments

വിദേശയിനമായ ” ബട്ടർ നട്ട് സ്ക്വാഷ് “കോഴിക്കോട് വെള്ളന്നൂരിൽ വിളയിച്ച് സുനിൽ വെള്ളന്നൂർ.ആസ്ത്രേലിയൻ പച്ചക്കറി ഇനമായ “ബട്ടർ നട്ട് സ്ക്വാഷ് ” ജ്യൂസിനും, സ്ക്വാഷിനും, തോരനും, കറിവെക്കാനും, ചിപ്സിനും തുടങ്ങി വിവിധ വിഭവക്കൾക്ക് കേമനാണ്. പോഷകങ്ങളുടെ നിലവറ കൂടിയാണ് ബട്ടർ സ്ക്വാഷ്. സുനിൽ വിളയിച്ച ബട്ടർ നട്ട് സ്ക്വാഷ് ൻ്റ യും കണിവെള്ളരിയുടെയും വിളവെടുപ്പ് ചാത്തമംഗലം കൃഷി ഓഫീസർ വിജയകൃഷ്ണൻ നിർവ്വഹിച്ചു. കേരളത്തിലെ കാലാവസ്ഥ യിൽ ബട്ടർ നട്ട് കൃഷിക്ക് ഏറെ സാധ്യതയുണ്ടെന്ന് കൃഷി ഓഫീസർ പറഞ്ഞു.

error: Protected Content !!