കർഷക പ്രതിക്ഷേധത്തിന്റെ പുതിയ ഇന്ത്യ

  • 30th November 2020
  • 0 Comments

അന്നന്ന് കഴിക്കുന്ന ആഹാരം നമുക്ക് നൽകുന്ന അന്നദാതാക്കൾ ഒരുമിച്ച് ഇന്ന് തെരുവിലാണ്.കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണം എന്ന ആവശ്യവുമായി.ഇതിനു മുൻപെങ്ങും രാജ്യം ഇത്തരത്തിലൊരു സമരത്തിനോ പ്രതിക്ഷേധത്തിനോ വേദിയായിട്ടുണ്ടാകില്ല.ഒരു പക്ഷെ ഉണ്ടെങ്കിൽ കൂടി അതിന് ഇവരോളം ശക്തി ഉണ്ടാകില്ല.രണ്ടും കൽപ്പിച്ച് തന്നെയാണ് കർഷകർ ഒന്നടങ്കം ‘ദില്ലി ചലോ മാർച്ച് ‘നു രൂപം നൽകിയിരിക്കുന്നത്.ഈ ബില്ലിനെതിരെ ഒരാൾ മാത്രമല്ല പ്രതിക്ഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.ഒരു കൂട്ടം കർഷകരാണ്.നമുക്ക് അവരെ ദൈവതുല്യരായി തന്നെ കണക്കാകാം.ഈ സമരം ഇന്നേക്ക് 5 ദിവസം […]

സമരവേദി മാറ്റണമെന്ന അമിത് ഷായുടെ നിര്‍ദ്ദേശം തള്ളി; ചര്‍ച്ച നടത്തണമെങ്കില്‍ സമരവേദിയിലേക്ക് വരണമെന്നും കര്‍ഷകര്‍

  • 29th November 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ച്?’ പ്രതിഷേധം കത്തുന്നു. നാലാം ദിവസത്തിലേക്ക് കടന്ന സമരം ഒത്തുതീര്‍പ്പിനുള്ള ശ്രമം പാളി. ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് സമരം തീര്‍ക്കാന്‍ ഇടപെട്ടെങ്കിലും മുന്നോട്ടു വച്ച ഉപാധികള്‍ പ്രതിഷേധക്കാര്‍ തള്ളി. പ്രതിഷേധം അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെങ്കില്‍ കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സര്‍ക്കാറിന്റെ നിര്‍ദേശം ബുറാഡിയിലെ സമരവേദിയിലേക്കു മാറാനായിരുന്നു. എന്നാല്‍, വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചര്‍ച്ചയ്ക്ക് […]

‘കര്‍ഷകനിയമം കര്‍ഷകര്‍ക്ക് കൂടുതല്‍ അവകാശങ്ങളും അവസരങ്ങളും നല്‍കുന്നു’; -പ്രധാനമന്ത്രി

  • 29th November 2020
  • 0 Comments

പുതിയ കര്‍ഷകനിയമത്തിനെതിരേ രാജ്യത്തെ കര്‍ഷകര്‍ വലിയ രീതിയില്‍ പ്രക്ഷോഭം നടത്തുന്നതിനിടെ കര്‍ഷക നിയമത്തിന്റെ മേന്മകള്‍ ഏറ്റുപറഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കിബാത്ത്. പുതിയ നിയമം കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പുതിയ കര്‍ഷക നിയമം അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്നു. മറ്റ് സര്‍ക്കാരുകള്‍ ഇത്രയും കാലം തമസ്‌കരിച്ച വര്‍ഷങ്ങളായി കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഈ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്’, പ്രധാനമന്ത്രി പറഞ്ഞു. ‘ഗാഢമായ ആലോചനകള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ നിയമത്തിനു രൂപം നല്‍കിയത്. ഇതോടെ കര്‍ഷകരുടെ മിക്ക […]

‘ദില്ലി ചലോ മാര്‍ച്ച്’ നാലാം ദിവസത്തിലേക്ക്; കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കെത്തും

  • 29th November 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ച്’ പ്രതിഷേധ സമരം നാലാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ കര്‍ഷകരാണ് കൂടുതലായി ഡല്‍ഹിയിലേക്ക് എത്തുകയെന്നാണ് വിവരം. അതേസമയം തങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് കര്‍ഷകര്‍ പ്രതിഷേധിക്കണമെന്ന ഉപാധിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇത് അംഗീകരിക്കാന്‍ കര്‍ഷകര്‍ തയാറായില്ല. നേരത്തേ കര്‍ഷകര്‍ക്ക് സമാധാനപരമായി പ്രതിഷേധം […]

കർഷകരുടെ മാർച്ചിന് പിന്നിൽ ഇടനിലക്കാർ; വി മുരളീധരൻ

  • 28th November 2020
  • 0 Comments

രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തിയ മാർച്ചിന് പിന്നിൽ ഇടനിലക്കാരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇടനിലക്കാർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക നിയമം കർഷകർക്ക് അനുകൂലമായതാണെന്നും അദ്ദേഹം വാദിച്ചു.കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. മസാല ബോണ്ടിലടക്കം രാഷ്ട്രീയ ഇടപെടലോടെയാണ് എൻഫോഴ്സ്മെന്റ് പ്രവർത്തിക്കുന്നതെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. ബിലീവേഴ്സ് സ്ഥാപനങ്ങളിൽ നടന്ന ഭീമമായ തട്ടിപ്പാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്നം തരുന്നവരെ കേള്‍ക്കാന്‍ സമയമില്ലേയെന്ന് ഹര്‍ഭജന്‍ സിങ്; കര്‍ഷകപ്രക്ഷോപങ്ങളെ ട്വിറ്ററില്‍ പിന്തുണച്ച് താരം

  • 28th November 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ചി’ന് പിന്തുണയറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. https://twitter.com/ipsvijrk/status/1332300041722085379/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1332540243115851778%7Ctwgr%5E%7Ctwcon%5Es3_&ref_url=https%3A%2F%2Fwww.madhyamam.com%2Fsports%2Fcricket%2Fharbhajan-singh-supports-farmers-protest-607962 ”കൃഷിക്കാരാണ് നമ്മുടെ ദാതാവ്. അന്നം തരുന്നവര്‍ക്ക് നമ്മള്‍ സമയം നല്‍കണം. അത് ന്യായമല്ലേ?. പൊലീസ് നടപടികളില്ലാതെ അവരെ കേള്‍ക്കാനാകില്ലേ. കര്‍ഷകരെ ദയവായി കേള്‍ക്കൂ” -ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. किसान हमारा अन्नदाता है । हम को अन्नदाता को […]

എന്ത് പ്രതിരോധമുണ്ടായാലും മാർച്ച് തുടരുമെന്ന് കർഷകർ;ഡൽഹി അതിർത്തിയിൽ സംഘർഷാവസ്ഥ

  • 27th November 2020
  • 0 Comments

കാർഷിക നിയമത്തിനെതിരെ ദില്ലിയിലേക്ക് മാർച്ച് നടത്തുന്ന കർഷകർ ദില്ലി-ഹരിയാന അതിർത്തിയിൽ എത്തി. കർഷകമാർച്ച് ദില്ലിയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസും.പിരിഞ്ഞുപോകണമെന്ന് പൊലീസ് കർഷകരോട് ആവശ്യപ്പെട്ടു. എന്നാൽ എന്ത് പ്രതിരോധമുണ്ടായാലും മാർച്ച് തുടരുമെന്നാണ് കർഷകരുടെ പ്രതികരണം.ഏത് വിധേനയും കര്‍ഷക മാര്‍ച്ച് ദില്ലിയിലേക്ക് കടക്കുന്നത് തടയുകയാണ്പോലീസിന്റെ ലക്ഷ്യം. ദില്ലിയിലേക്കുള്ള വഴികൾ പൊലീസ് കോൺക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ട് അടച്ചിരിക്കുകയാണ്. ഇന്നലെ രാത്രി കർഷകർ പാനിപ്പത്തിലായിരുന്നു തമ്പടിച്ചത്. കോണ്‍ക്രീറ്റ് പാളികൾ കൊണ്ടും ട്രക്കുകളിലുള്ള മണ്ണ് തട്ടിയും അതിര്‍ത്തി അടയ്ക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. […]

അതിര്‍ത്തികള്‍ അടച്ചു, കര്‍ഷകരെ തടയാന്‍ റോഡില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുമായി ഡല്‍ഹി പൊലീസ്

  • 26th November 2020
  • 0 Comments

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് തടയാന്‍ ഡല്‍ഹി പൊലീസ്. കോണ്‍ഗ്രീറ്റ് ബാരിക്കേഡും, മണ്ണും നിറച്ച് ഡല്‍ഹി-ഹരിയാന അതിര്‍ത്തി അടക്കാനാണ് പൊലീസിന്റെ നീക്കം. ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയയിടങ്ങളില്‍ വന്‍സുരക്ഷാസന്നാഹങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് കമ്പനി അര്‍ദ്ധസൈനികരുടെ സേനയെയും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ടുദിവസത്തേക്ക് പഞ്ചാബുമായുള്ള അതിര്‍ത്തികള്‍ ഹരിയാന അടച്ചിട്ടിരിക്കുകയാണ്. രണ്ട് ദിവസത്തേക്ക് പഞ്ചാബില്‍ നിന്നം ഹരിയാനയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസ് നിര്‍ത്തി. ഹരിയാന സര്‍ക്കാര്‍ തടഞ്ഞാല്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കര്‍ഷകര്‍ […]

വിവാദ കാർഷിക നിയമങ്ങൾ: നവംബർ അഞ്ചിന്​ 500 ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക റോഡ്​ തടയൽ പ്രക്ഷോഭം

  • 28th October 2020
  • 0 Comments

കേന്ദ്ര സർക്കാരിൻറെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ  നവംബർ അഞ്ചിന്​ 500 ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക റോഡ്​ തടയൽ പ്രക്ഷോഭം. നവംബർ 26നും 27നും ഡൽഹിയിലേക്ക്​ മാർച്ച്​ നടത്താൻ തീരുമാനിച്ചതിന്​ മുന്നോടിയായാണ്  സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ​ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരതീയ കിസാൻ യൂനിയൻ, ഓൾ ഇന്ത്യ കിസാൻ സംഘർഷ്​ കോർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ്​  ‘ദില്ലി ചലോ മാർച്ച്’​. പഞ്ചാബിൽനിന്ന്​ മാത്രം 40,000ത്തിൽ അധികം കർഷകർ മാർച്ചിൽ പ​ങ്കെടുമെന്ന്​ കരുതുന്നതായി നേതാക്കൻമാർ […]

Kerala

വന്യജീവി ആക്രമണവും കർഷകകന്റെ ജീവതവും

കേരളത്തിൽ ഉടനീളം വന്യജീവി അക്രമണത്തിൽ കർഷകർ നേരിടുന്നത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ്. കാട്ടു പന്നിയുടെയും, കുരങ്ങിന്റെയും, ആനയുടെയും എല്ലാം ആക്രമണത്തിൽ കർഷക ജീവിതം മുൻപോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ്. ഇതിൽ നിന്നും ഏതു രീതിയിൽ കർഷകർക്ക് രക്ഷ നേടാമെന്ന ഒരു ശ്വാശ്വത പരിഹാരം ഇതുവരെ കണ്ടെത്തനായിട്ടില്ല. പാലക്കാടും, വയനാടും, ഇടുക്കിയും,കോഴിക്കോടുമൊക്കെയുള്ള കർഷകർ കഷ്ടതയുടെ അങ്ങേയറ്റമെത്തി. ഒരു പക്ഷെ ശാസ്ത്രീയമായി അപകടമില്ലാത്ത രീതിയിൽ വന്യ ജീവികളെ തുരത്താനുള്ള നടപടി. അതികൃതർ നേരത്തെ കൈ കൊണ്ടിരുന്നെങ്കിൽ പാലക്കാട് ആനയ്ക്ക് ആ […]

error: Protected Content !!