കർഷക സമരത്തിനിടെ അഭിഭാഷകൻ ആത്മഹത്യ ചെയ്തു

  • 27th December 2020
  • 0 Comments

കർഷക സമരത്തിനിടെ അഭിഭാഷകൻ ആത്മഹത്യ ചെയതു. കർഷക പ്രക്ഷോഭം കനക്കുന്ന ടിക്​രി അതിർത്തിയിലാണ്​ സംഭവം.ഞായറാഴ്​ച രാവിലെ അഭിഭാഷകനായ അമർജിത്ത്​ സിങ്​ വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ സിവിൽ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന്​ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം റോഹ്​ത്തക്കിലെ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. അത്യാസന്ന നിലയിലായിരുന്ന അദ്ദേഹം ഉച്ചയോടെ​ മരണത്തിന്​ കീഴടങ്ങുകയായിരുന്നു. കർഷക പ്രക്ഷോഭത്തിൽ പ​െങ്കടുക്കുന്ന കർഷകരെ പിന്തുണ അറിയിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ആത്മഹത്യ. ഇദ്ദേഹത്തിൽനിന്ന്​ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. പ്രധാനമന്ത്രിക്കുള്ള കത്തിന്‍റെ രൂപത്തിലാണ്​ അദ്ദേഹത്തിന്‍റെ ആത്മഹത്യകുറിപ്പ്​. കേന്ദ്രത്തിന്‍റെ മൂന്നു കാർഷിക നിയമങ്ങളു​ം […]

‘മൻ കി ബാത്തി’നിടെ പാ​ത്രം കൊട്ടിയും ശബ്ദമുണ്ടാക്കിയും കർഷകരുടെ പ്രതിഷേധം

  • 27th December 2020
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’നിടെ പാ​ത്രം കൊട്ടിയും ശബ്ദമുണ്ടാക്കിയും കർഷകരുടെ പ്രതിഷേധം. ഡൽഹിയിലെ അതിർത്തിയിൽ പ്രക്ഷോഭത്തിൽ പ​ങ്കെടുക്കുന്ന കർഷകർ ഉച്ചത്തിൽ പാത്രം കൊട്ടിയും മുദ്രാവാക്യം വിളിച്ചുമാണ്​ പ്രതിഷേധിക്കുന്നത്​.ഈ വർഷത്തിലെ അവസാനത്തെ മൻ കി ബാത്താണ്​ ഇന്നത്തേത്​. മൻ കി ബാത്തിനിടെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷകരെ പിന്തുണക്കുന്ന എല്ലാവരും പ്രതിഷേധത്തിൽ പങ്കുചേരണമെന്നും കർഷകർ അഭ്യർഥിച്ചിരുന്നു. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ വാക്കുകൾ കേൾക്കാൻ പ്രധാനമന്ത്രി തയാറാകാത്തതിനെ തുടർന്നാണ്​ പ്രതിഷേധം. ഒരു മാസമായി […]

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; സമരത്തിന്റെ ഉദ്ദേശവും ലക്ഷ്യവും തെറ്റാണ്;പ്രധാനമന്ത്രി

  • 25th December 2020
  • 0 Comments

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന്റെ ഉദ്ദേശവും ലക്ഷ്യവും തെറ്റാണ്. സമരം രാഷ്ട്രീയപരമാണ്. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്കുവേണ്ടിയുള്ളതാണെന്ന നിലപാട് ആവര്‍ത്തിച്ച പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും വിവരിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കുറഞ്ഞ പലിശയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വായ്പകള്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 18000 കോടി കൃഷിക്കാര്‍ക്കായി ലഭ്യമാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കർഷക പ്രക്ഷോഭം; കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാമത്തെ കത്തിലും പുതുതായി ഒന്നുമില്ല; പ്രക്ഷോഭം ആരംഭിച്ച് ഇന്നേയ്ക്ക് ഒരു മാസം തികയുന്നു

  • 25th December 2020
  • 0 Comments

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാമത്തെ കത്തിന് ഔപചാരിക മറുപടി നല്‍കാനാണ് കര്‍ഷക സംഘടനകള്‍ തയാറെടുക്കുന്നത്. ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള രണ്ടാമത്തെ കത്തിലും പുതുതായി ഒന്നുമില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭം ആരംഭിച്ച് ഇന്നേയ്ക്ക് ഒരു മാസം തികയുന്നു. പ്രക്ഷോഭ വേദികളില്‍ കര്‍ഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്. തിക്രിയില്‍ സ്ത്രീകള്‍ അടക്കമാണ് നിരാഹാരമിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക റാലി ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പുരിലെത്തി. കര്‍ഷകരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കേന്ദ്ര […]

ഗുരുദ്വാരയിൽ ‘സര്‍പ്രൈസ് വിസിറ്റ് നടത്തി മോദി ‘; നാടകം നിര്‍ത്തി പോകാന്‍ പറഞ്ഞ് കര്‍ഷകര്‍

  • 20th December 2020
  • 0 Comments

കര്‍ഷക പ്രതിഷേധം 25ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാര സന്ദര്‍ശനത്തിന് പിന്നാലെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാതെ മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിനും പിന്നാലെയുള്ള ട്വീറ്റിനും വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നാണ് കര്‍ഷകരുടെ പ്രതികരണം. നാടകം കളിക്കുകയല്ല നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞു. കര്‍ഷക സമരം ശക്തമാകുന്നതിനിടെയാണ് ഇന്ന് ‘അപ്രതീക്ഷിതമായി’ […]

National News

പരിഹാരത്തിന് സര്‍ക്കാറിനാവുന്നില്ലെങ്കില്‍ തങ്ങള്‍ വിപ്ലവത്തിന്റെ പാത സ്വീകരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്

  • 19th December 2020
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കാന്‍ തയ്യാറെടുത്ത് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരിന് കര്‍ഷകരുടെ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്താനാകുന്നില്ലെങ്കില്‍ തങ്ങള്‍ പരിഹാരം കണ്ടെത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കര്‍ഷക പ്രശ്നങ്ങളില്‍ പരിഹാരത്തിലേക്കുള്ള വഴി ഉഴുതെടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത് പറഞ്ഞു. പ്രതിഷേധത്തിന്റെ അടുത്ത പടിയെന്നോണം കര്‍ഷക വിപ്ലവത്തിന്റെ (കിസാന്‍ ക്രാന്തി) ഭാഗമാകാന്‍ എല്ലാ കര്‍ഷകരോടും അദ്ദേഹം ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരുമായി പല തവണ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ […]

പ്രതിപക്ഷം കർഷകരുടെ തോളിൽ കയറി വെടിവെയ്ക്കുകയാണ്;കർഷക സമരത്തിൽ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി

  • 18th December 2020
  • 0 Comments

കർഷക സമരത്തിൽ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കള്ളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്ന് മോദി വിമർശിച്ചു. പ്രതിപക്ഷം കർഷകരുടെ തോളിൽ കയറി നിന്ന് വെടിവയ്ക്കുന്നുവെന്നും മോദി പറഞ്ഞു. കർഷകർക്ക് വേണ്ടി കേന്ദ്രസർക്കാർ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.എല്ലാ കർഷകർക്കും കിസാൻ ക്രഡിറ്റ് കാർഡ് ഉറപ്പാക്കി. ഇടനിലക്കാരെ ഒഴിവാക്കാനായി. ഇന്ത്യയിലെ കർഷകർക്ക് ആധുനിക സൗകര്യങ്ങൾ ലഭ്യമാകണം. അതിനുള്ള തടസ്സങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. 30 വർഷം മുൻപ് നടപ്പിലാക്കേണ്ടിയിരുന്ന മാറ്റങ്ങളാണ് ഇപ്പോൾ കൊണ്ടുവന്നത്. […]

കർഷക പ്രക്ഷോഭം; സമരം ചെയ്ത കര്‍ഷകര്‍ക്ക് 50000 രൂപ അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ്

  • 18th December 2020
  • 0 Comments

കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് 50000 രൂപ അടയ്ക്കാനാവശ്യപ്പെട്ട് സംഭല്‍ ജില്ലാ അധികൃതരുടെ നോട്ടീസ്. 50 ലക്ഷം രൂപയുടെ നോട്ടീസാണ് ആദ്യം നല്‍കിയത്. സംഭവം വിവാദമായതോടെ 50000മായി തിരുത്തി. ആറ് കര്‍ഷകര്‍ക്ക് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് നോട്ടീസ് നല്‍കിയത്.ഭാരതീയ കിസാന്‍ യൂണിയന്‍(അസ്ലി) ജില്ലാ പ്രസിഡന്റ് രാജ്പാല്‍ സിംഗ് യാദവ്, മറ്റ് കര്‍ഷക നേതാക്കളായ ജയ്വീര്‍ സിംഗ്, ബ്രഹ്മചന്ദ് യാദവ്, സതേന്ദ്ര യാദവ്, റൗദാസ്, വീര്‍ സിംഗ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ […]

National News

കര്‍ഷക പ്രക്ഷോഭം; സര്‍ക്കാര്‍ നയം പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കും

  • 18th December 2020
  • 0 Comments

കര്‍ഷക പ്രക്ഷോഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ നയം വ്യക്തമാക്കും. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടലിനു പിന്നാലെയാണ് പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യുന്നത്. ഉച്ചയ്ക്ക് രണ്ടിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും പ്രധാനമന്ത്രി പങ്കെടുക്കുക. പുതിയ നിയമങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ കര്‍ഷകര്‍ക്ക് കത്ത് അയച്ചിരുന്നു. താങ്ങുവില നിര്‍ത്തലാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വിശ്വസിക്കരുത്, ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് തോമര്‍ കത്തില്‍ വ്യക്തമാക്കി. […]

National News

കർഷകർക്ക് സമരം ചെയ്യാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി

  • 17th December 2020
  • 0 Comments

കർഷക സമരത്തിനെതിരായി സമർപ്പിച്ച ഹരജിയിൽ കർഷകർക്ക് സമരം ചെയ്യാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷണം. ജീവനോ സ്വത്തിനോ ഭീഷണിയാകാതെ എത്രകാലവും സമരം ചെയ്യാൻ കർഷകർക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, റോഡുകൾ തടഞ്ഞുള്ള സമരരീതി മാറ്റണമെന്നും കോടതി പറഞ്ഞു.പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ അവകാശമാണ്. കേന്ദ്രവും കർഷകരും ചർച്ച തുടരണം. ഇതിനായി ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കാനാണ് തീരുമാനമെന്നും ഇരുകക്ഷികൾക്കും അവരുടെ വാദങ്ങൾ അറിയിക്കാമെന്നും കോടതി നിർദേശിച്ചു. പി. സായിനാഥിനെ പോലെ കാർഷിക മേഖലയിൽ അവഗാഹമുള്ളവർ, ഭാരതീയ കിസാൻ യൂണിയൻ […]

error: Protected Content !!