കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാൻ സര്‍വ്വകക്ഷിയോഗം വിളിച്ച് അമരീന്ദര്‍ സിംഗ്

  • 31st January 2021
  • 0 Comments

കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാൻ സര്‍വ്വകക്ഷിയോഗം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ പൊലീസ് മര്‍ദ്ദിക്കുന്നതിലും കള്ളക്കേസില്‍ കുടുക്കുന്നതിലും പ്രതിഷേധിച്ചാണ് ഫെബ്രുവരി 2 ന് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത് ഇത് ഈഗോ വിചാരിച്ച് മാറി നില്‍ക്കാനുള്ള സമയമല്ല, ഒന്നിച്ച് വന്ന് നമ്മുടെ സംസ്ഥാനത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള നേരമാണ്,” അമരീന്ദര്‍ സിംഗ് പറഞ്ഞു. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ആരംഭിക്കുക. ദല്‍ഹിയിലെ കര്‍ഷക സമരമാണ് യോഗത്തിന്റെ പ്രധാന അജണ്ട. സിംഗു അതിര്‍ത്തിയിലെ അക്രമണവും യോഗത്തില്‍ ചര്‍ച്ചയാകും. കാര്‍ഷിക നിയമം […]

National News

ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ഗുണ്ടകൾ;റിപബ്ലിക്ക് ദിവസം തൊട്ട് ബി.ജെ.പി ആക്രമണത്തിനുള്ള നീക്കം തുടങ്ങി ;പ്രശാന്ത് ഭൂഷൺ

  • 29th January 2021
  • 0 Comments

സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ഗുണ്ടകളാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. റിപബ്ലിക്ക് ദിവസം തൊട്ട് ബി.ജെ.പി ആക്രമണത്തിനുള്ള നീക്കം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഗുണ്ടകള്‍ സിംഗു അതിര്‍ത്തിയില്‍ പണി തുടങ്ങി. റിപബ്ലിക്ക് ദിവസം മുതല്‍ അവര്‍ ഈ ആക്രമണത്തിനുള്ള ഭീഷണി തുടങ്ങിയിരുന്നെന്നും അഹിംസാത്മകവും അച്ചടക്കമുള്ളതുമായ പ്രതിഷേധത്തിനായി നിലകൊള്ളുന്ന ആളുകള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി

National News

പാർലമെന്റ് മാർച്ച് പിൻവലിച്ച് കര്‍ഷക സംഘടനകള്‍

  • 27th January 2021
  • 0 Comments

ബജറ്റ് അവതരണ ദിനം പാര്‍ലമെന്റിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് കര്‍ഷക സംഘടനകള്‍ പിന്‍വലിച്ചേക്കും . ഇക്കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉടന്‍ ഔദ്യോഗിക പ്രസ്താവന ഇറക്കും. പാര്‍ലമെന്റില്‍ ബജറ്റ് അവതരണം നടക്കുന്ന ഫെബ്രുവരി ഒന്നിനാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാക്ടര്‍ പരേഡില്‍ വ്യാപക സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് കര്‍ഷകരുടെ പുനരാലോചന.

National News

”അക്രമം ഒന്നിനും പരിഹാരമല്ല” കർഷക സംഘർഷത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

  • 26th January 2021
  • 0 Comments

രാജ്യതലസ്ഥാനത്ത് കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന കിസാന്‍ ട്രാക്ടര്‍റാലി സംഘര്‍ഷത്തില്‍ അവസാനിച്ച സംഭവത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്ത്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടം നമ്മുടെ രാജ്യത്തിനാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ നന്മക്കായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. हिंसा किसी समस्या का हल नहीं है। चोट किसी को भी लगे, नुक़सान हमारे देश का ही होगा। देशहित के […]

വിത്തിടാം വിജയിക്കാം; കർഷകസമര ഐക്യദാർഢ്യവുമായി DYFI

  • 17th January 2021
  • 0 Comments

ഡൽഹികർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് DYFI വിത്തിടാം വിജയിക്കാം എന്ന ക്യാമ്പയിൻ കുന്നമംഗലം മേഖല തല ഉദ്ഘാടനം MIB(master of international business) ഒന്നാം റാങ്ക് നേടിയ വൈഷ്ണവിയുടെ വീട്ടിൽ വെച്ച് നടന്നു, DYFI ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി.പി ഷിനിൽ പച്ചക്കറി വിത്തുകൾ കൈമാറിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത് . മേഖല സെക്രട്ടറി നിധിൻ നാഥ്,പ്രസിഡൻറ് അതുൽദാസ്, ലിജിൻ വി പി, നിഖിൽ എന്നിവർ പങ്കെടുത്തു

National News

കാർഷിക നിയമം;സുപ്രീംകോടതിനിയോഗിച്ച സമിതിയിൽ നിയമത്തെ അനുകൂലിക്കുന്നവരുണ്ടെന്ന് കർഷക നേതാക്കൾ

  • 12th January 2021
  • 0 Comments

കാർഷിക നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ നിയമത്തെ അനുകൂലിക്കുന്ന അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ ആണെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. പഞ്ചാബ് കര്‍ഷകരുടെ കോര്‍ കമ്മിറ്റിയിലും സമിക്കെതിരെ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. കാർഷിക പരിഷ്കരണ നിയമത്തിന് തത്കാലിക സ്റ്റേ നല്‍കിയ സുപ്രീംകോടതി പ്രശ്ന പരിഹാരത്തിനായി നാലംഗ വിദഗ്ധ സമിതിയെയാണ് നിയമിച്ചത്. കാര്‍ഷിക സാമ്പത്തിക വിദഗ്ധരടങ്ങുന്ന സംഘത്തെയാണ് കോടതി നിയമിച്ചിരിക്കുന്നത്. ഹർസിമിറത്ത് മാൻ, അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാർ ജോഷി, അനിൽ ധനവത് എന്നിവരാണ് സമിതി അംഗങ്ങള്‍. സുപ്രീം […]

News

ഹരിയാനയിലും പഞ്ചാബിലും ബിജെപിക്കെതിരെ കർഷക പ്രതിഷേധം;പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

  • 10th January 2021
  • 0 Comments

കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാറിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടിക്ക് മുന്നോടിയായി കർഷക പ്രതിഷേധം. ഹരിയാനയിലും പഞ്ചാബിലും ആണ് ബിജെപിക്കെതിരെ കർഷകരുടെ പ്രതിഷേധം.കർഷക നിയമങ്ങളെ അനുകൂലിക്കുന്ന സംഘടനകളെ കൂട്ടിച്ചേർത്ത് ബിജെപിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. നൂറ് കണക്കിന് കര്‍ഷകര്‍ ട്രാക്ടറിൽ കയറി കിസാൻ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തുകയായിരുന്നു. പരിപാടിക്കൊരുക്കിയ വേദിയിൽ സംഘർഷം ഉണ്ടായി. വേദി തകർത്തു. കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മുഖ്യമന്ത്രിയെത്തുന്നത് സുരക്ഷിതമാകില്ലെന്ന് അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രിയെത്തില്ലെന്നും പരിപാടി […]

റിപബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക്​​ ട്രാക്​ടർ പരേഡ്​ നടത്താൻ ഒരുങ്ങി കർഷകർ

  • 2nd January 2021
  • 0 Comments

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുൾപ്പടെയുള്ള കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക്​​ ട്രാക്​ടർ പരേഡ്​ നടത്തുമെന്ന്​ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ. തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാറുമായി ചർച്ച നടക്കാനുള്ളത്. ജനുവരി അഞ്ചിന്​ സുപ്രീംകോടതി കേസ്​ പരിഗണിക്കുന്നുണ്ട്​. എന്നിട്ടും കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ജനുവരി ആറിന്​ കുണ്ഡലി-മനേസർ-പാൽവാർ എകസ്​പ്രസ്​ ഹൈവേയിൽ ട്രാക്​ടർ റാലി നടത്തുമെന്ന്​ കർഷകർ അറിയിച്ചു.ജനുവരി 23ന്​ സുഭാഷ്​ ചന്ദ്രബോസിന്‍റെ ജന്മദിനത്തിൽ ഗവർണറുടെ വീടിന്​ മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ജനുവരി 26ന്​ ഡൽഹി ലക്ഷ്യമാക്കി വൻ […]

National News

അടുത്ത യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ പെട്രോള്‍ പമ്പുകളും മാളുകളും അടപ്പിക്കും, ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച്; പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍

  • 2nd January 2021
  • 0 Comments

കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ജനുവരി നാലിന് വിളിക്കുന്ന യോഗത്തില്‍ അനുകൂല തീരുമാനമല്ല ഉണ്ടാവുന്നതെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്ന് കര്‍ഷകര്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങുവിലയില്‍ നിയമപരമായ സാധുത നല്‍കുക എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ആറാം ഘട്ട ചര്‍ച്ചയാണ് ജനുവരി നാലിന് നടക്കുന്നത്. ഇതിന് മുന്‍പ് നടന്ന യോഗങ്ങളിലെല്ലാം തന്നെ തങ്ങള്‍ ഉന്നയിച്ചതില്‍ വെറും അഞ്ച് ശതമാനം പ്രശ്നങ്ങളില്‍ മാത്രമെ ചര്‍ച്ച നടന്നിട്ടുള്ളൂവെന്നും കര്‍ഷകര്‍ പറയുന്നു. ‘ജനുവരി […]

National News

ബദല്‍ നിര്‍ദേശം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം കര്‍ഷകര്‍ തള്ളി,കർഷക സമരം സമരം 37ാം ദിവസത്തിലേക്ക്

  • 1st January 2021
  • 0 Comments

കാർഷിക നിയമങ്ങൾ മൂന്നും പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍. നിയമങ്ങള്‍ പിന്‍വലിക്കാതെ ഒത്തുതീര്‍പ്പില്ല. ബദല്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും കര്‍ഷകര്‍ തള്ളി. ഇക്കാര്യങ്ങള്‍ അറിയിച്ച് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് കത്ത് നല്‍കി. നാലിനാണ് സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള അടുത്ത ചര്‍ച്ച. അതേസമയം, ഡല്‍ഹിയില്‍ കര്‍ഷക സമരം 37ാം ദിവസവും തുടരുകയാണ്

error: Protected Content !!