National News

ലഖിംപുര്‍ ഖേരി കര്‍ഷക കൊലപാതകക്കേസ്; അന്വേഷണ മേൽനോട്ടം വിരമിച്ച ഹൈക്കോടതി ജഡ്ജിക്ക്

  • 8th November 2021
  • 0 Comments

കര്‍ഷക പ്രതിഷേധത്തിന് ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ഉടമസ്ഥതയിലുള്ള വാഹനമിടിച്ച് കയറ്റി നാല് കര്‍ഷകര്‍ മരിക്കാനിടയാക്കിയ കേസിന്റെ അന്വേഷത്തിന്റെ മേൽനോട്ടം വഹിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീം കോടതി.കേസിന്റെ വാദം കേൾക്കുമ്പോളാണ് സുപ്രീം കോടതിഇക്കാര്യം വ്യക്തമാക്കിയത് . ലഖിംപൂര്‍ സംഭവത്തില്‍ യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുള്ള അതൃപ്തിയും സുപ്രീം കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്ന് പറഞ്ഞ കോടതി പ്രതികളുടെ ഫോണ്‍ പിടിച്ചെടുക്കാത്തതിലും സർക്കാരിനെ […]

National News

സമരഭൂമിക്ക് സമീപം കര്‍ഷകസ്ത്രീകള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി; മൂന്നുപേര്‍ കൊല്ലപ്പെട്ടു

  • 28th October 2021
  • 0 Comments

കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ തിക്രിക്ക് സമീപത്ത് വീണ്ടും വാഹനാപകടം. റോഡിലെ ഡിവൈഡറില്‍ വാഹനം കാത്തിരുന്ന കര്‍ഷക സ്ത്രീകള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമായിരുന്നു മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപെട്ടതായും പൊലീസ് പറയുന്നു. പഞ്ചാബിലെ മാന്‍സാ ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ച സ്ത്രീകള്‍ എന്നാണ് വിവരം. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് […]

National News

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി; കസ്റ്റഡിയിലെടുത്ത് പൊലീസ്

  • 26th July 2021
  • 0 Comments

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി. മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ രാഹുലിന്റെ പ്രതിഷേധം. കര്‍ഷകരുടെ ശബ്ദം പാര്‍ലമെന്റിലെത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു. ‘കേന്ദ്രം കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ തയ്യാറല്ല. മൂന്ന് നിയമങ്ങളും രണ്ടോ മൂന്നോ ബിസിനസുകാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഈ രാജ്യത്തെ എല്ലാവര്‍ക്കുമറിയാം,’ രാഹുല്‍ പറഞ്ഞു. അതേസമയം പാര്‍ലമെന്റിലെത്തുന്നതിന് മുന്‍പെ ട്രാക്ടര്‍ പ്രതിഷേധം തടഞ്ഞ ഡല്‍ഹി പൊലീസ്, രാഹുലിനേയും പാര്‍ട്ടി വക്താവ് […]

National News

പിന്നോട്ടില്ലാതെ കര്‍ഷകര്‍; പാര്‍ലമെന്റിന് മുന്നിലെ പ്രതിഷേധത്തിന് മറ്റന്നാള്‍ തുടക്കം

  • 20th July 2021
  • 0 Comments

പാര്‍ലമെന്റിന് മുന്നില്‍ വച്ചുള്ള കര്‍ഷകരുടെ പ്രതിഷേധം മറ്റന്നാള്‍ മുതല്‍ ആരംഭിക്കും. വര്‍ഷകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റില്‍ കൊവിഡ് സാഹചര്യത്തില്‍ പ്രതിഷേധം അനുവദിക്കാന്‍ കഴിയില്ലെന്നും അതീവ സുരക്ഷാ മേഖലയായ പാര്‍ലമെന്റ് പരിസരത്തേക്ക് മാര്‍ച്ചു നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും വേദി ജന്തര്‍ മന്തറിലേക്ക് മാറ്റണമെന്നും ദില്ലി പൊലിസ് ആവശ്യപെട്ടിരുന്നു. എന്നാല്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. വര്‍ഷകാല സമ്മേളനത്തിന്റെ ഒന്നാം ദിവസം സമ്മേളനം നിര്‍ത്തിവച്ച് കര്‍ഷകരുടെ വിഷയങ്ങളെ പറ്റി ചര്‍ച്ച നടത്തണമെന്ന് വി ശിവദാസന്‍ എംപിയും, ഇളമരം […]

National News

കർഷക പ്രക്ഷോഭം; ചണ്ഡീഗഡിൽ രാജ് ഭവൻ മാർച്ചിൽ സംഘർഷം

  • 26th June 2021
  • 0 Comments

കർഷക പ്രതിഷേധത്തിനിടെ ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം. ഹരിയാനയിലെ കർഷകരുടെ രാജ്ഭവൻ മാർച്ചിനിടെയാണ് സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പഞ്ച്കുല – ചണ്ഡീഗഡ് അതിർത്തിയിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ തകർത്തു. കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് രാജ് ഭവനുകള്‍ ഉപരോധിക്കുന്നത്. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപരോധം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കും. ഉപരോധം അക്രമാസക്തമാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച […]

National News

കർഷക സമരം; കൂടുതല്‍ സമരപരിപാടികളുമായി കര്‍ഷക സംഘടനകള്‍

  • 18th March 2021
  • 0 Comments

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സമരപരിപാടികളുമായി കര്‍ഷക സംഘടനകള്‍. ഭഗത് സിംഗ്, സുഖ് ദേവ്, രാജഗുരു എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്മരണയില്‍ കര്‍ഷകത്തൊഴിലാളികളുടെ പദയാത്ര ആരംഭിച്ചു. ഹരിയാന ഹിസാറില്‍ നിന്ന് ആരംഭിച്ച പദയാത്ര 150 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് 23 ആം തീയതി തിക്രി അതിര്‍ത്തിയിലെത്തും. പദയാത്രയില്‍ തൊഴിലാളി സംഘടനകളും കര്‍ഷക തൊഴിലാളി യൂണിയനുകളും പങ്കു ചേര്‍ന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, തൊഴിലാളി ദ്രോഹ നിയമങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തും.

National News

മാർച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനവുമായി കര്‍ഷകര്‍

  • 11th March 2021
  • 0 Comments

കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ മാർച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദ് ആസൂത്രണം ചെയ്യാന്‍ ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. മാർച്ച് 28ന് കർഷക വിരുദ്ധ നിയമങ്ങൾ കത്തിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. കര്‍ഷക സമരം 100 ദിവസം പിന്നിടുന്ന മാർച്ച് 15ന് കോർപറേറ്റ് വിരുദ്ധ ദിനമായി ആചരിക്കും. ഭഗത് സിങ് രക്തസാക്ഷി ദിനമായ മാർച്ച് 23ന് ഡൽഹി അതിർത്തികളിൽ രാജ്യത്തിന്റെ വിവിധ […]

National News

കേരളമുള്‍പ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പ്രചാരണരംഗത്തിറങ്ങാൻ ഒരുങ്ങി കർഷകർ

  • 3rd March 2021
  • 0 Comments

ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ കേരളമുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പ്രചാരണരംഗത്തിറങ്ങും. .കര്‍ഷകദ്രോഹനയങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്ന് കര്‍ഷക സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. മാര്‍ച്ച് 12ന് പശ്ചിമ ബംഗാളില്‍ നിന്നുമാണ് കര്‍ഷകസംഘം ബിജെപി വിരുദ്ധ പര്യടനം ആരംഭിക്കുക. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണപരിപാടികള്‍ നടത്തും. ശനിയാഴ്ച ദില്ലി അതിർത്തികളിലും ദേശീയപാതയിലും രാവിലെ […]

National News

ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം ദു:ഖം പ്രകടിപ്പിച്ചിരുന്നു; ഇര്‍ഫാന്‍ പഠാന്‍

രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ സംബന്ധിച്ച് ട്വിറ്ററില്‍ താരങ്ങള്‍ക്കിടെ വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. യുഎസില്‍ ജോര്‍ജ് ഫ്ളോയിഡിനെ ഒരു പോലീസുകാരന്‍ ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഖം പ്രകടിപ്പിച്ചിരുന്നുവെന്നാണ് പഠാന്റെ പ്രതികരണം. വെറുതെ പറഞ്ഞെന്നേയുള്ളൂവെന്ന ഹാഷ്ടാഗും താരം ട്വീറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. പോപ് താരം റിഹായനയടക്കമുള്ള അന്താരാഷ്ട്ര സെലിബ്രറ്റികള്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിനെതിരെ സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയും അടക്കമുള്ളവര്‍ വിമര്‍ശനവുമായി […]

National News

പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട്ടുകാരെ കാണാന്‍ ഉത്തര്‍പ്രദേശിലെ രാംപൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അപകടത്തിലാണ് രാംപൂര്‍ ജില്ലക്കാരനായ കര്‍ഷകന്‍ നവരീത് സിങ് മരിച്ചത്. നവരീതിന്റെ ട്രാക്ടര്‍ പൊലീസിന്റെ ബാരിക്കേഡില്‍ ഇടിച്ച് മറിയുകയായിരുന്നു. മരണത്തില്‍ അനുശോചനം അറിയിക്കാനും കൂടുംബത്തെ ആശ്വസിപ്പിക്കാനുമാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യുപിയില്‍ നിന്നുള്ള നേതാക്കളും രാംപൂരിലേക്ക് തിരിച്ചത്. ഹാര്‍പൂരില്‍ വെച്ച് പ്രിയങ്കയുടെ ഒപ്പമുണ്ടായിരുന്ന വാഹനവ്യൂഹം […]

error: Protected Content !!