ടിക്രി അതിർത്തിയിൽ ഒരു കർഷകൻ കൂടി മരിച്ചു
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഒരു കർഷകൻ കൂടി മരിച്ചു. ടിക്രി അതിർത്തിയിൽ സമരം ചെയ്യുന്ന പഞ്ചാബ് മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കർഷക സമരം രണ്ടുമാസമായതോടെ നൂറിലധികം കർഷകരാണ് മരിച്ചത്. കൊടും ശൈത്യത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണകാരണം.