Kerala

നെല്ല് സംഭരണത്തിലെ പ്രതിസന്ധി; കുട്ടനാട്ടിൽ സമരവുമായി കർഷകർ മുന്നോട്ട്

  • 18th October 2022
  • 0 Comments

നെല്ല് സംഭരണത്തിലെ പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ സമരവുമായി മുന്നോട്ടെന്ന് കർഷകർ. പാഡി ഓഫീസറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയമായിരുന്നു. സർക്കാർ മുന്നോട്ട് വെച്ചത് മില്ലുകൾക്ക് വൻ സൗജന്യം നൽകുന്ന വ്യവസ്ഥകളാണ്. ഇതംഗീകരിച്ചാൽ വൻ നഷ്ടമെന്ന് കർഷകർ പറയുന്നു. ക്വിൻറലിന് 5 കിലോ നെല്ല് സൗജന്യമായി നൽകണം, ഈർപ്പം 17 ശതമാനത്തിന് മുകളിലെങ്കിൽ ഒരു കിലോ വീതം കൂടുതൽ നൽകണം എന്നിങ്ങനെയാണ് വ്യവസ്ഥകൾ. ഇതംഗീകരിച്ചാൽ ക്വിൻ്റലിന് 4000 രൂപ വരെ നഷ്ടമെന്ന് കർഷകർ പറയുന്നു. നെല്ല് സംഭരണം മുടങ്ങിയതിന് […]

National News

ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ; കർഷകർ ഉപരോധം അവസാനിപ്പിച്ചു, ശനിയാഴ്ച വിജയാഘോഷം

  • 9th December 2021
  • 0 Comments

കര്‍ഷകര്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഉറപ്പുകള്‍ രേഖാമൂലം കേന്ദ്രസര്‍ക്കാര്‍ സംയുക്ത കിസാന്‍ മോര്‍ച്ചാ പ്രതിനിധികള്‍ക്ക് കൈമാറി. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തുടര്‍ന്നുവന്ന ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ധാരണയായി.ഡിസംബംര്‍ 11-മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.മരിച്ച കർഷകരുടെ സ്മരണക്ക് നാളെ ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയദിവസം ആഘോഷിക്കും,കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക എന്നതടക്കം നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷകര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ […]

National News

പാർലമെന്റ് ട്രാക്ടർ റാലി മാറ്റി; അതിർത്തിയിലെ കർഷക സമരം തുടരും

  • 27th November 2021
  • 0 Comments

കര്‍ഷക സംഘടനകള്‍ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്താന്‍ തീരുമാനിച്ചിരുന്ന ട്രാക്ടര്‍ റാലി മാറ്റി. സിംഗുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് തീരുമാനം.ഡിസംബര്‍ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരം ഉണ്ടാവില്ല. അതിര്‍ത്തിയിലെ കര്‍ഷക സമരം തുടറുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. താങ്ങുവിലയടക്കം ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഇപ്പോഴും സമര രംഗത്തുണ്ട്. തുടര്‍ പ്രതിഷേധ പരിപാടികള്‍ സംബന്ധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഡിസംബര്‍ നാലിന് യോഗം ചേരാനും സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരമാനമായിട്ടുണ്ട്.സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് […]

National News

കാര്‍ഷിക റദ്ദാക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ; ഇനി ലോക്‌സഭയില്‍ അവതരിപ്പിക്കും

  • 24th November 2021
  • 0 Comments

ഏറെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രിസഭ അംഗീകാരം നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങളും റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 2021 ലെ ഫാം ലോസ് റിപ്പീല്‍ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. നവംബര്‍ 29ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കുന്നതിനായി പുതിയ ബില്‍ ഇനി ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു […]

National News

താങ്ങുവിലയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം, 60 ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക് റാലി നടത്തും; രാകേഷ് ടികായത്ത്

  • 24th November 2021
  • 0 Comments

കര്‍ഷകര്‍ക്ക് താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കുന്നതിനായി 60 ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക് റാലി നടത്തുമെന്ന് അറിയിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. നവംബര്‍ 29 നാണ് 60 ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക. സര്‍ക്കാര്‍ തുറന്നുകൊടുത്ത റോഡുകളിലൂടെയാണ് ട്രാക്ടര്‍ റാലി നടത്തുക. ഞങ്ങള്‍ റോഡുകള്‍ തടഞ്ഞെന്ന് ആരോപിച്ചിരുന്നു. റോഡ് തടയുന്നത് ഞങ്ങളുടെ രീതിയല്ല. സര്‍ക്കാരുമായി സംസാരിക്കാനാണ് ഞങ്ങള്‍ നേരെ പാര്‍ലമെന്റിലേക്ക് പോകുന്നത്. ടികായത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ […]

National News

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കരടുബില്ല് കൊണ്ടുവരാന്‍ കേന്ദ്രം; മന്ത്രിസഭായോഗം ഇന്ന്

  • 24th November 2021
  • 0 Comments

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിനുളള കരടുബില്ല് കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ചേരും. നരേന്ദ്ര മോദിയുടെ വസതിയില്‍വെച്ചാണ് യോഗം ചേരുന്നത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ ബില്ലാകും കൊണ്ടുവരികയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 29ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍ ബില്‍, ക്രിപ്റ്റോ കറന്‍സി നിയന്ത്രണ ബില്‍ എന്നീ 26 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും. കരട് ബില്ലിന് കേന്ദ്ര കൃഷിമന്ത്രാലയം അന്തിമരൂപരേഖ നല്‍കിയെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി […]

National News

‘ട്രാക്ടർ റാലി പിൻവലിക്കേണ്ടതില്ല;’കര്‍ഷക സമരം തുടരാന്‍ തീരുമാനം വാക്ക് മാത്രം പോരാ, രേഖ വേണമെന്ന് അഭിപ്രായം

  • 20th November 2021
  • 0 Comments

കാര്‍ഷിക നിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ. ട്രാക്ടർ റാലി അടക്കം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്നും കര്ഷകസംഘടനകൾ അറിയിച്ചു കാബിനറ്റിൽ പോലും കൂടിയാലോചന നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഈ മാസം 29നു ശീതകാല സമ്മേളനം ആരംഭിക്കുമ്പോൾ പാർലമെന്റിലേക്കു നടത്താൻ നിശ്ചയിച്ചിരുന്ന ട്രാക്ടർ റാലി പിൻവലിക്കേണ്ടെന്നു സംയുക്ത കിസാൻ മോർച്ച കോർ കമ്മിറ്റിയിൽ ഭൂരിപക്ഷാഭിപ്രായം.കാർഷിക വിളകൾക്കു താങ്ങുവില ഉറപ്പാക്കാനും വിവാദ നിയമങ്ങൾ […]

National News

നിരാശജനകം, നാണക്കേട് ;ഏകാധിപത്യമാണ് ഏകപരിഹാരം’; കാര്‍ഷിക നിയമം പിന്‍വലിച്ചതിനെ വിമര്‍ശിച്ച് കങ്കണ

  • 19th November 2021
  • 0 Comments

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അതൃപ്തി അറിയിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ തന്റെ അഭിപ്രായം അറിയിച്ചത്.തീരുമാനം നാണക്കേടായെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നടി പറഞ്ഞു.”കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ദു:ഖവും അപമാനമുണ്ടാക്കുന്നതുമാണ്. പാര്‍ലമെന്റിന് പകരം ജനങ്ങള്‍ തെരുവുകളില്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതുമൊരു ജിഹാദി രാഷ്ട്രമായി മാറും. അങ്ങനെ മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്,” കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘രാജ്യത്തിന്റെ മനസാക്ഷി ഗാഢനിദ്രയിലായിരിക്കുമ്പോള്‍ ചൂരല്‍ മാത്രമാണ് പരിഹാരം, ഏകാധിപത്യം മാത്രമാണ് ഏക പ്രമേയം’, എന്നാണ് മറ്റൊരു […]

Kerala News

ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേട് ;അഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  • 19th November 2021
  • 0 Comments

കർഷകർക്ക് അഭിവാദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമര ചരിത്രത്തിലെ സുപ്രധാന ഏടാണ‌് കർഷകർ രചിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം: ഐതിഹാസികമായ കര്‍ഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂര്‍ണമായ ലോകനിര്‍മ്മിതിയ്ക്കായി നടക്കുന്ന വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യന്‍ കര്‍ഷകര്‍ രചിച്ചിരിക്കുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു.

National News

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍;ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ തീരുമാനമെന്നും പ്രധാനമന്ത്രി

  • 19th November 2021
  • 0 Comments

കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി.നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിച്ചത്. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.കർഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒരു ചെറിയ വിഭാഗം ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്നും അവരെ കൂടി പരിഗണിച്ചാണ് എതിര്‍പ്പുള്ള നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി […]

error: Protected Content !!