Local News

ആരാമ്പ്രം ഗവ: എം.യു.പി സ്‌കൂളില്‍ കര്‍ഷകരെ ആദരിച്ചു

  • 17th August 2022
  • 0 Comments

ആരാമ്പ്രം ഗവ: എം.യു.പി സ്‌കൂളില്‍ ചിങ്ങം ഒന്നിന് കര്‍ഷകദിനത്തോടനുബന്ധിച്ച് പ്രദേശത്തെ മികച്ച കര്‍ഷകരായ വാര്‍ഡ് മെമ്പര്‍ കൂടിയായ പുറ്റാള്‍ മുഹമ്മദ് ,അമ്മദ് കോയ എന്നിവരെ ആദരിച്ചു. സീനിയര്‍ അസിസ്റ്റന്റ് ഹരിദാസന്‍ പി കെ സ്വാഗതവും ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ അസീസ് എം സി അധ്യക്ഷതയും വഹിച്ച ചടങ്ങ് പിടിഎ വൈസ് പ്രസിഡന്റ് എം.എ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് പറക്കുന്നത്ത്, എസ് ആര്‍ ജി കണ്‍വീനര്‍ ആബിദ. പി അധ്യാപകരായ സി കെ അനില, ആമിന […]

Local News

മലയമ്മ പുള്ളന്നൂര്‍ സ്‌കൂളില്‍ കര്‍ഷകദിനം ആഘോഷിച്ചു

  • 17th August 2022
  • 0 Comments

കര്‍ഷക ദിനത്തില്‍ മലയമ്മ പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി സ്‌കൂളില്‍ വെച്ച് പ്രദേശത്തെ കര്‍ഷകരെ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് വി.പി.അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റര്‍ പി കെ സുരേഷ് ബാബു ,എന്‍ വിജയന്‍, കെ ശാന്ത എന്നിവര്‍ പ്രസംഗിച്ചു കര്‍ഷകനായ ഉമ്മര്‍ നടുക്കണ്ടിയെ വി.പി.രാജീവ് പണിക്കര്‍ പൊന്നാട അണിയിച്ചു. ഓലക്കുട ചൂടിയ ഓണപൊട്ടനും, കറ്റയേന്തിയ കര്‍ഷക സ്ത്രീയും, കേരളീയ വേഷത്തിലെത്തിയ രക്ഷിതാക്കളും അധ്യാപകരും പരിപാടിക്ക് കൊഴുപ്പേകി. സ്‌കൂള്‍ തൊടീല്‍ കൃഷിയിറക്കല്‍ ചടങ്ങും നടന്നു.

error: Protected Content !!