National News

കര്‍ഷകരോട് പ്രധാനമന്ത്രി മാപ്പ് പറയേണ്ട;ലോകത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും ഞങ്ങളാഗ്രഹിക്കുന്നില്ല രാകേഷ് ടികായത്

  • 27th December 2021
  • 0 Comments

കാർഷിക നിയമങ്ങളുടെ പേരിൽ പ്രധാനമന്ത്രി കര്‍ഷകരോട് മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. നേതാവ് രാകേഷ് ടികായത്. കര്‍ഷകരോട് മാപ്പ് പറയേണ്ടതില്ലെന്നും, ഇതിലൂടെ ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ടികായത് വ്യക്തമാക്കി.‘പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞങ്ങളാഗ്രഹിക്കുന്നില്ല. ലോകത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും ഞങ്ങളാഗ്രഹിക്കുന്നില്ല. കര്‍ഷകരുടെ സമ്മതമില്ലാതെ ആര്‍ക്കും ഒരു തീരുമാനവും എടുക്കാന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ ആത്മാര്‍ത്ഥമായാണ് വയലില്‍ വിത്ത് വിതച്ചത്, എന്നാല്‍ ദല്‍ഹി ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല,’ ടികായത് […]

National News

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍;ബിൽ ചര്‍ച്ചയില്ലാതെ പാസാക്കി; പ്രതിഷേധവുമായി പ്രതിപക്ഷം

  • 29th November 2021
  • 0 Comments

വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള ബിൽ ലോക്‌സഭ പാസാക്കി. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് പിൻവലിക്കാനുള്ള ഒറ്റവരി ബിൽ സഭയിൽ അവതരിപ്പിച്ചത്.ബില്ലിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. ഈ ആവശ്യം സ്പീക്കർ തള്ളി ഇതോടെ സഭ പ്രതിപക്ഷ ബഹളത്തിലായി. എതിര്‍പ്പുകള്‍ക്കിടെ ബില്‍ പാസാക്കിയത് ശബ്ദ വോട്ടോടെയാണ്. ബില്‍ ഇന്നുതന്നെ രാജ്യസഭയും പരിഗണിച്ചേക്കും.നിയമം റദ്ദാക്കാനുള്ള ബില്ലിന്മേൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കൃഷി നിയമങ്ങൾ പിൻവലിക്കുന്നതിൽ ചർച്ച ആവശ്യമില്ലെന്ന് കേന്ദ്ര […]

National News

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍;ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ തീരുമാനമെന്നും പ്രധാനമന്ത്രി

  • 19th November 2021
  • 0 Comments

കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി.നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിച്ചത്. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.കർഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒരു ചെറിയ വിഭാഗം ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്നും അവരെ കൂടി പരിഗണിച്ചാണ് എതിര്‍പ്പുള്ള നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി […]

error: Protected Content !!