‘വലിമൈ’ റിലീസിന് പിന്നാലെ തിയേറ്ററിൽ നാശനഷ്ടമുണ്ടായതായി പരാതി
അജിത്തിന്റെ ‘വലിമൈ’ റിലീസിന് പിന്നാലെ തിയേറ്ററിൽ വൻ നാശനഷ്ടമുണ്ടായതായി പരാതി. ഫാൻസിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് ഏറ്റവും കൂടുതൽ ഫാൻസുകൾ പങ്കെടുത്ത ചെന്നൈ രോഹിണി തിയേറ്ററിലാണ് നാശ നഷ്ടങ്ങൾ ഉണ്ടായത്. നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ തിയേറ്റർ മാനേജിംഗ് ഡയറക്ടർ ട്വിറ്ററിൽ പങ്കുവച്ചത് പ്രചാരം നേടുകയാണ്. ഇവിടുത്തെ സീറ്റുകളും ഗ്ളാസുകളുമൊക്കെ തകർത്ത നിലയിലായാണ്. നടി ഹുമ ഖുറേഷി, സഹനടൻ കാർത്തികേയ ഗുമ്മകൊണ്ട, നിർമ്മാതാവ് ബോണി കപൂർ എന്നിവർ ഇവിടെ ഫാൻസിനൊപ്പം ചിത്രം കണ്ടിരുന്നു. ഒരേ സമയം ഒന്നിലധികം സ്‌ക്രീനുകളിൽ […]