റീ പോസ്റ്റുമോർട്ടം നടത്താൻ സമ്മതമാണ്; മരണത്തിലെ ദുരൂഹത നീക്കണം; റിഫാ മെഹ്‌നുവിന്റെ കുടുംബം മന്ത്രിയെ കണ്ടു
വ്‌ളോഗർ റിഫാ മെഹ്‌നുവിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. റിഫയുടെ മരണത്തിൽ ഭർത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്ന് ആരോപിച്ച കുടുംബം മന്ത്രി. എ.കെ ശശീന്ദ്രനെ കണ്ടു. കൂടാതെ ആവശ്യമെങ്കിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ തയാറാണെന്നും പിതാവ് അറിയിച്ചു. മാർച്ച് 1നാണ് റിഫയെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ദുബായിൽ വച്ച് പോസ്റ്റുമോർട്ടം നടത്തിയെന്ന് ഭർത്താവ് തെറ്റിദ്ധരിപ്പിച്ചതായാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ താമരശേരി ഡിവൈഎസ്പി റിഫയുടെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴിയെടുത്തിരുന്നു. ‘റിഫയെ ഭർത്താവ് ദ്രോഹിച്ച […]
