തലമുറ സംഗമമായി കണ്ണങ്ങര ഫാമിലി മീറ്റ്
വളരെ ഏറെ പുരാതന തറവാടായകണ്ണങ്ങരകുടുംബ സംഗമം തലമുറ സംഗമമായി. ഒമ്പത് കുടുംബങ്ങളിൽ നിന്നായി 600 അംഗങ്ങൾ പങ്കെടുത്തു – പഴയ കാല പ്രതാപം അയവിറക്കുന്നതോടൊപ്പം, കാലഘട്ടത്തിനനുസൃതമായ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലെത്തുന്നതിനു് പുതുതലമുറയെ പ്രേരിപ്പിക്കുന്നതായിരുന്നു കണ്ണങ്ങര കുടുംബ സംഗമം. വിദ്യാഭ്യാസംഗത്തു മികവ് പുലർത്തിയവരെ ആദരിക്കൽ, കുടുംബ അംഗങ്ങളുടെ കലാവിരുന്നു എന്നീ പരിപാടികളോടെ പണ്ടാരപ്പറമ്പു് കടവു് നേർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ നടത്തിയ കുടുംബ സംഗമം കുടുംബ അംഗവും മുൻഡി.സി.സി. പ്രസിഡണ്ടുമായ കെ.സി. അബു ഉൽഘാടനം ചെയ്തു. സ്വാഗത സംഘം ജന: കൺവീനർ […]