കുടുംബസമേതം; മുഖ്യമന്ത്രിയുടെ ഓണചിത്രം വൈറൽ
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള ഓണചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസാണ് തിരുവോണദിനത്തില്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.തിരുവോണദിനത്തില്‍ മുഖ്യമന്ത്രി വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചപ്പോള്‍ ഭാര്യയും മക്കളും അടക്കം മറ്റുള്ളവരെല്ലാം വെള്ളയും ചുവപ്പും നിറത്തിലുള്ള ഡ്രസ് കോഡിലായിരുന്നു.ഈ ചിത്രത്തിന്റെ പ്രത്യേകതയും ഇത് തന്നെയാണ്. പി.എ. മുഹമ്മദ് റിയാസ് പങ്കുവെച്ച ചിത്രം ഇതുവരെ അറുപതിനായിരത്തിലേറെ പേരാണ് ഫെയ്‌സ്ബുക്കില്‍ ലൈക്ക് ചെയ്തിരിക്കുന്നത്. കൂടാതെ മന്ത്രിമാരും നേതാക്കളുമടക്കം നിരവധിപേർ ആശംസയും അറിയിച്ചിട്ടുണ്ട്.