Entertainment Technology

ആലിയ ഭട്ടിന്റെയും ഡീപ്‍ഫേക്ക് വീഡിയോ; വൈറലായതിന് പിന്നാലെ അന്വേഷണം

  • 28th November 2023
  • 0 Comments

തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ഡീപ് ഫേക്ക് വീഡിയോയെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബോളിവുഡ് താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്ത്. യുവതാരം ആലിയ ഭട്ടിന്റെ ഡീപ്‌ഫേക്ക് വീഡിയോ ആണ് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ആലിയയുടെ മുഖം മറ്റൊരു സ്ത്രീയുടെ മുഖത്തില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. വീഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ രശ്മികയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര ഐ.ടി മന്ത്രാലയം സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡീപ് ഫേക്കുകള്‍ […]

Kerala News

ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിൽ; വ്യാജ പ്രചാരണത്തിൽ പ്രതികരണവുമായി ഹരിശങ്കർ ഐപിഎസ്

  • 14th November 2023
  • 0 Comments

ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലാണെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന തുടർച്ചയായുള്ള വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി ഹരിശങ്കർ ഐപിഎസ്. സംഭവത്തിൽ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്ന് ഹരിശങ്കർ ഐപിഎസ് വ്യക്തമാക്കി.വൈകിയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. പൊതുജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്ന രീതിയാണിത്. ഫെയ്സ്ബുക്കിലും യുട്യൂബിലും തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ നടപടിയെടുക്കും. ഇത് നിയമനടപടി അർഹിക്കുന്ന പ്രവണത തന്നെയാണ്. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് കണ്ടെത്തേണ്ടതാണ്. തന്നെപ്പറ്റി ഒരു വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതാണ് ആദ്യം […]

National News

രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ; അവതാരകനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, ബിജെപി എംപി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെതിരെയും കേസ്

രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ബിജെപി എംപിമാരായ രാജ്യവര്‍ധന്‍ സിങ് രാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേര്‍ക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. അതേസമയം, വാര്‍ത്ത സംരക്ഷണം ചെയ്ത സീ ചാനല്‍ ടി വി ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജനെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പുരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആറും ഇട്ടിട്ടുണ്ട്. വയനാട്ടിലെ എംപി ഓഫീസ് ആക്രമണത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ […]

Kerala News

വ്യാജവീഡിയോ കേസില്‍ ഒരു കാരണവശാലും പിന്നോട്ടില്ല, നിയമപോരാട്ടം തുടരും; ജോ ജോസഫ്

  • 23rd June 2022
  • 0 Comments

വ്യാജവീഡിയോ കേസില്‍ ഒരു കാരണവശാലും പിന്നോട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഡോ ജോ ജോസഫ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും സജീവമായി രാഷ്ട്രീയത്തില്‍ താന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി കണ്ടെത്തുമെന്നുറപ്പുണ്ട്. ഏറ്റവും അധികം ആക്രമിക്കപ്പെട്ട സ്ഥാനാര്‍ത്ഥി താനാണെന്നും ജോ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആദ്യമായാണ് ഡോ. ജോ ജോസഫിന്റെ പ്രതികരണം. തൃക്കാക്കരയിലെ തോല്‍വി വ്യക്തിപരമല്ലെന്നും, തോല്‍ക്കാനുണ്ടായ കാരണങ്ങള്‍ പാര്‍ട്ടി കണ്ടെത്തുമെന്നും ജോ ജോസഫ് വ്യക്തമാക്കി. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം […]

Kerala News

ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ല, വ്യാജവീഡിയോ കേസില്‍ വിശദീകരണവുമായി മുസ്ലീം ലീഗ്

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജവീഡിയോ കേസില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം. ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ലെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചത്. ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത കേസില്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് ഇന്ന് പൊലീസ് പിടിയിലായി. കൊച്ചി പൊലീസ് പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് […]

Kerala News

ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ,

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ.മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് അബ്ദുള്‍ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് അബ്ദുൽ ലത്തീഫിനെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്. വളരെ രഹസ്യമായാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ട്വിറ്ററിൽ വ്യാജ ഹാൻഡിലുണ്ടാക്കിയാണ് ഇയാൾ വിഡിയോ അപ്ലോഡ് ചെയ്തത്. ഫെയ്‌സ്ബുക്കിലും ഇയാളാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് അധികൃതരില്‍ നിന്ന് ഇത് സംബന്ധിച്ച വിവരം പോലീസ് തേടിയിട്ടുണ്ട്. […]

Kerala News

വ്യാജ വീഡിയോ പ്രചാരണം; ജോ ജോസഫിന്റെ ഭാര്യോടൊപ്പമാണ് താനെന്ന് ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. കൂടാതെ, വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോ ജോസഫിന്റെ ഭാര്യക്കൊപ്പമാണ് താനെന്നും ഉമാ തോമസ് വ്യക്തമാക്കി. ‘വോട്ടര്‍മാരുടെ മനസ്സാണ് ഞാന്‍ കാണുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെങ്കിലും അവരെ ബഹുമാനിക്കും. വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോയുടെ ഭാര്യക്കൊപ്പമാണ്. എനിക്കെതിരേയും പ്രചാരണം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇവിടെ വന്ന് കഴിഞ്ഞപ്പോള്‍ പിടി തോമസിന്റെ മരണം പോലും സൗഭാഗ്യമായിട്ടാണ് കണ്ടത്. അദ്ദേഹത്തിന് സെഞ്ച്വറി അടിക്കാനാണ് അത്. അത് എത്ര വേദനയുണ്ടാക്കും […]

error: Protected Content !!