സ്വപ്ന സുരേഷിന് വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ അമൃത്സര്‍ സ്വദേശി അറസ്റ്റില്‍
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പൊലീസ് പിടിയില്‍. അമൃത്സര്‍ സ്വദേശിയായ സച്ചിന്‍ദാസാണ് പിടിയിലായത്. പഞ്ചാബില്‍ നിന്ന് കന്റോണ്‍മെന്റ് പൊലീസാണ് ഇയാളെ പിടികൂടിയത്. മുംബൈയിലെ ബാബാ സാഹേബ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഇയാള്‍ സ്വപ്നയ്ക്ക് നിര്‍മ്മിച്ചു നല്‍കിയത്. ഐടി വകുപ്പില്‍ ജോലി നേടാന്‍ വേണ്ടിയായിരുന്നു സ്വപ്ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിനെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് […]