വിചാരണക്കിടെ കൊല്ലപ്പെട്ട 11 കാരൻ കോടതിയിൽ; ചുരുളഴിഞ്ഞത് പിതാവ് നൽകിയ കള്ളക്കേസ്
കൊലപാതകക്കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയിൽ അതി നാടകീയ രംഗങ്ങൾ. കേസിൽ വാദം കേൾക്കുന്നതിനിടെ കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന 11 കാരൻ കോടതിയിൽ നേരിട്ട് ഹാജരായി. മുത്തച്ഛനെയും അമ്മാവന്മാരെയും കള്ളക്കേസിൽ കുടുക്കാനായി അച്ഛൻ നൽകിയ കള്ളക്കേസാണ് തൻ്റെ കൊലപാതകമെന്ന് ബാലൻ കോടതിയെ ബോധിപ്പിച്ചു. ഈ വർഷത്തിന്റെ തുടക്കത്തിലാണ് യുപി സ്വദേശിയായ 11 വയസുകാരൻ്റെ അച്ഛൻ ഭാര്യാപിതാവിനും അമ്മാവന്മാർക്കുമെതിരെ കൊലപാതകക്കേസ് ഫയൽ ചെയ്തത്. കുട്ടിയെ ഭാര്യാപിതാവും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കേസ് വ്യാജമാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും […]




