വിക്രത്തിന് ശേഷം വീണ്ടും തമിഴിൽ തിളങ്ങാൻ ഫഹദ്; മാമന്നൻ എന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നു
കമല്‍ഹാസൻ നായകനാകുന്ന ‘വിക്രം’ എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും തമിഴിൽ തിളങ്ങാൻ ഫഹദ് ഫാസിൽ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ എന്ന ചിത്രത്തിൽ പ്രതിനായകനായാണ് ഫഹദ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ വേഷവുമായി വടിവേലു എത്തുന്ന ചിത്രത്തിന്റെ സംഗീതം എ.ആർ. റഹ്‌മാനാണ്. തേനി ഈശ്വർ […]