ഗുജറാത്തിൽ വാതക ചോർച്ച; വിഷവാതകം ശ്വസിച്ച് 28 പേർ ആശുപത്രിയിൽ
ഗുജറാത്തിൽ വാതക ചോർച്ച. ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള സരോദ് ഗ്രാമത്തിലെ പിഐ ഇൻഡസ്ട്രീസിലാണ് വാതക ചോർച്ചയുണ്ടായത്. വിഷവാതകം ശ്വസിച്ച് 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.ഫാക്ടറിയിലെ ഒരു ടാങ്കിന് തീപിടിച്ചതിനെ തുടർന്നാണ് ബ്രോമിൻ വാതകം ചോർന്നത്. വിഷവാതകം ശ്വസിച്ച തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാതക ചോർച്ച റിപ്പോർട്ട് ചെയ്യുമ്പോൾ ഫാക്ടറിയിൽ രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നതായും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും വേദച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വൈശാലി അഹിർ പറഞ്ഞു. ടാങ്കിന് […]