അയ്യോ! ഇനി ലീവ് തരല്ലേ…നമ്മുടെ കുട്ടികൾ പൊളിയാണെന്ന് ആറാംക്ലാസ്സുകാരിയുടെ സന്ദേശംപങ്കുവെച്ച് വയനാട് കളക്ടർ
മഴ കാരണം ലീവ് തരല്ലേ എന്ന ആറാം ക്ലാസ്സുകാരിയുടെ സന്ദേശം പങ്കുവെച്ച് വയനാട് കളക്ടർ.പൊതുവെ മഴയൊന്ന് കനത്താല്‍ ജില്ലാ കളക്ടര്‍മാരുടെ പേജിൽ എപ്പോൾ ലീവ് പ്രഖ്യാപിക്കുമെന്ന് നോക്കിയിരിക്കുന്നവരാണ് ഭൂരിഭാഗവും ഇതിൽ നിന്ന് വ്യത്യസ്തമായാണ് ആറാം ക്ലാസ്സുകാരി സഫൂറ നൗഷാദിന്റെ കുറിപ്പ്. കളക്ടറുടെ കുറിപ്പ് അയ്യോ! ഇനി ലീവ് തരല്ലേ..ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയില്‍ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം.എത്ര തെളിമയാണ് […]