‘ഒരു തരത്തിലും അംഗീകരിക്കാനാവാത്തത്’; ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വേദന ഉണ്ടാക്കിയെന്ന് ഗവര്‍ണര്‍
കശ്മീര്‍ വിഷയത്തില്‍ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കശ്മീരിനെ കുറിച്ചുള്ള പരാമര്‍ശം അംഗീകരിക്കാനാവില്ല. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. ഫെയ്സ്ബുക്ക് പോസ്റ്റ് വേദന ഉണ്ടാക്കിയെന്നും, നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ പരേഡില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഇത്തരം പരാമര്‍ശങ്ങള്‍ യാദൃശ്ചികമോ അപ്രതീക്ഷിതമോ ആയി കണക്കാക്കാന്‍ തോന്നുന്നില്ല. ആചോലിച്ച് ഉറപ്പിച്ച് എഴുതിയതായാണ് മനസിലാകുന്നത്. ഏത് തരത്തില്‍ പരാമര്‍ശിച്ചതായാലും സ്വീകരിക്കാന്‍ സാധ്യമല്ല. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലാണെന്നുള്ളത് ഗൗരവതരമാണെന്നും എന്നാല്‍ […]
