ഒഞ്ചിയവും എടയന്നൂരും ഉള്‍പ്പെടെ നടന്നത് വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നു; മനു തോമസ്
കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജനെതിരെ വീണ്ടും പാര്‍ട്ടി മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. ഒഞ്ചിയവും – എടയന്നൂരും ഉള്‍പ്പെടെ നടന്നത്- വിപ്ലവമായിരുന്നില്ല വൈകൃതമായിരുന്നു. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം അത് നട്ടെല്ല് നിവര്‍ത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം ഒറ്റക്കായാലും സംഘടനയില്‍ നിന്ന് ആയാലും. വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ലെന്നും മനു തോമസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മനു തോമസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ശ്രി. പി.ജയരാജനെ അദ്ദേഹത്തിന്റെ തന്നെ എനിക്കെതിരായ തെറ്റിദ്ധാരണജനകമായ എആ പോസ്റ്റിനെ […]









