Kerala News

എന്‍എസ്എസിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം’പോസ്റ്റ് പിന്‍വലിച്ച് പ്രിയാ വര്‍ഗീസ്,നിയമനവിവാദത്തിൽ വിധി ഇന്ന്

  • 17th November 2022
  • 0 Comments

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് മറുപടിയായി ഇട്ട പോസ്റ്റ് പിൻവലിച്ച് പ്രിയ വർഗീസ്. എൻ.എസ്.എസ് കോ ഓർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബഞ്ച് വിമർശിച്ചിരുന്നു.നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്ന് ആണ് പ്രിയ വർഗീസ് ഫെയ്സ് ബുക്കിൽ പ്രതികരിച്ചത്. പ്രതികരണം വാർത്തയായതോടെ പ്രിയ വർഗീസ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചിട്ടുള്ളത്.യുജിസി ചട്ടം […]

Entertainment News

ജയ ജയ ജയ ജയ ഹേയെ അഭിനന്ദിച്ച് കെ കെ ശൈലജ;ദർശനയെ കുറിച്ച് ഒന്നുമില്ല പോസ്റ്റിന് വിമർശനം

  • 9th November 2022
  • 0 Comments

ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയെ അഭിനന്ദിച്ച് മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ.പരാതികളുമായി തനിക്കു മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കണ്ടപ്പോള്‍ മനസ്സിൽ തെളിഞ്ഞുവന്നതെന്ന് ശൈലജ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗൗരവമേറിയ സാമൂഹ്യ പ്രശ്‌നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചതിന് സിനിമയുടെ പിന്നണിപ്രവർത്തകരെ ശൈലജ പ്രശംസിച്ചു.എന്നാൽ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ രംഗത്തെത്തി.’ആദ്യാവസാനം നന്നായി അഭിനയിച്ച ദർശന എന്ന നടിയെപറ്റി, അവരുടെ അഭിനയത്തെപറ്റി പോസിറ്റീവ് ആയ ഒരു വരി പോലുമില്ല. […]

Kerala News

അരുതേ …ഞങ്ങളോട് സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കാൻ അപേക്ഷ

  • 23rd September 2022
  • 0 Comments

ഹർത്താൽ ദിനത്തിൽ ആക്രമണം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് കെഎസ്ആര്‍ടിസി,കെ എസ് ആർ ടി സിയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അപേക്ഷ.നിലവിൽ വിവിധ ജില്ലകളിലായി 30ലേറെ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റിട്ടുമുണ്ട് .ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ ബലിയാടാക്കുന്നത് ദയവായി അവസാനിപ്പിക്കണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചത്. അരുതേ …ഞങ്ങളോട് …പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് …പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന […]

Kerala News

വിവാദ കശ്മീര്‍ പരാമര്‍ശം;ഫേസ്ബുക്ക് പോസ്റ്റ് കലാപ ഉദ്ദേശത്തോടെ,ജലീലിനെതിരെ കേസ്

  • 24th August 2022
  • 0 Comments

‘ആസാദ് കശ്മീർ’ ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി ജലീലിനെതിരെ കേസെടുത്ത് പത്തനംതിട്ട കീഴ് വായ്പ്പൂർ പൊലീസ്.എഴുമറ്റൂർ സ്വദേശി അരുൺ മോഹൻ നൽകിയ ഹർജിയിൽ ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു.IPC 153 (B) സെഷൻ 2 പ്രകാരമാണ് കേസ്.ജലീൽ ഭരണഘടനയെ അപമാനിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെയുമാണ് ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നും ജമ്മു കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും വിശേഷിപ്പിച്ചായിരുന്നു ജലീലിന്റെ […]

Kerala News

മട്ടന്നൂര്‍ വിജയം; അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമെന്ന് കെ സുധാകരന്‍

  • 22nd August 2022
  • 0 Comments

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മുന്നേറ്റത്തില്‍ മുന്നണി പ്രവര്‍ത്തകരെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇരുള്‍ നിറഞ്ഞ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം അരിച്ചു കേറുകയാണ്. ഭരണം നിലനിര്‍ത്താന്‍ സിപിഎമ്മിന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്ത 7 സീറ്റുകള്‍ എന്ന് സുധാകരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; കൈയ്യും മെയ്യും […]

Kerala News

സര്‍ക്കാരിന് വഴങ്ങില്ല എന്ന ശാഠ്യമാണ് ഗവര്‍ണര്‍ക്ക്, വസ്തുത മനസിലാക്കണമെന്ന് തോമസ് ഐസക്

  • 22nd August 2022
  • 0 Comments

ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തോമസ് ഐസക്. ഗവര്‍ണര്‍ പദവി എന്നും വിവാദമായിട്ടുണ്ടെന്നും എന്നാല്‍ ഇന്നത്തേതുപോലെ ഒരു സ്ഥിതിവിശേഷം കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല എന്നുമാണ് തോമസ് ഐസകിന്റെ പ്രതികരണം. ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിലെ സര്‍വ്വകലാശാലകളെ വര്‍ഗീയ വത്കരിക്കാനുള്ള ആര്‍എസ്എസിന്റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് തോമസ് ഐസകിന്റെ വാദം. ഗവര്‍ണര്‍ പദവിയുടെ മാന്യത വിട്ട് ഒരു വൈസ് ചാന്‍സലറെ ക്രിമിനലെന്നും മറ്റും വിളിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഗവര്‍ണ്ണര്‍ […]

Kerala News

‘അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകം’; ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി

  • 18th August 2022
  • 0 Comments

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവിധ അധര്‍മ്മങ്ങള്‍ക്കെതിരെ പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ”അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാള്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവിധ അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവര്‍ക്കും ആശംസകള്‍.”

Kerala News

‘ആസാദ് കാശ്മീര്‍’ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് കെ ടി ജലീല്‍ പിന്‍വലിച്ചു

  • 13th August 2022
  • 0 Comments

തന്റെ ഫേസ് ബുക്ക് പോസ്റ്റിലെ ‘ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍’ തുടങ്ങിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി മുന്‍ മന്ത്രി കെ ടി ജലീല്‍. തന്റെ കാശ്മീര്‍ യാത്രയെക്കുറിച്ച് ജലീല്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് പാക് അധിനവേശ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും, ജമ്മു ആന്റ് കാശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കാശ്മീരിനെ എന്നും കെ ടി ജലീല്‍ സൂചിപ്പിച്ചത്. ഇത് വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. സി പി എം തന്നെ ഈ പരാമര്‍ശത്തെ തള്ളിക്കളയുകയും കോണ്‍ഗ്രസ് […]

Kerala News

നമ്മുടെ നാടിനെ വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുത്തു കൂടാ;പോസ്റ്റ് വിപുലമായ തോതില്‍ ചര്‍ച്ചക്കിടയായതില്‍ സന്തോഷം

  • 29th July 2022
  • 0 Comments

കർക്കിട വാവുബലിദര്‍പ്പണ സേവനത്തിന് ആഹ്വാനം ചെയ്ത നടപടിയില്‍ വിശദീകരണവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. വര്‍ഗീയത രാജ്യത്തെ വിഴുങ്ങുന്ന ഈ കാലത്ത് പോരാട്ടങ്ങള്‍ ജനാധിപത്യപരമാകണമെന്ന് അദ്ദേഹം പറഞ്ഞു.മതവിശ്വാസികളോട് യുക്തിവാദികളില്‍ നിന്നും ഭിന്നമായ നിലപാടാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളതെന്നും പി ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. പി.ജയരാജന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം. വിശ്വാസികള്‍ ഒത്തുചേരുന്ന പൊതു ഇടങ്ങള്‍ മതതീവ്രവാദികള്‍ക്ക് വിട്ടു നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പോസ്റ്റ് വിപുലമായ തോതില്‍ ചര്‍ച്ചക്കിടയായതില്‍ സന്തോഷം. സമൂഹം സംവാദക്ഷമമാകുന്നത് ഏതു വിഷയത്തിലും നല്ലതാണ്. സംവാദം ആരോഗ്യകരമാകണം […]

Kerala News

പിള്ളേര് മാസല്ലേ; സിഇടി വിദ്യാര്‍ത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി, ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് ഷെല്‍റ്റര്‍ സ്ഥാപിക്കുമെന്ന് മേയര്‍

  • 21st July 2022
  • 0 Comments

കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മൂന്നാക്കിയതിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതിനിടെ കോളേജ് വിദ്യാര്‍ത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ദുരാചാരവും കൊണ്ടുവന്നാല്‍ പിള്ളേര് പറപ്പിക്കും. തിരുവനന്തപുരം സിഇടി വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് ചില സദാചാരവാദികള്‍ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയെന്നാണ് ആരോപണം. സദാചാരവാദികളുടെ നടപടിയെന്ന് മനസ്സിലാക്കിയ കോളേജിലെ […]

error: Protected Content !!