ബാലചന്ദ്രകുമാറിന്റെ ആഗ്രഹം കോടതിവിധി കേള്‍ക്കുക എന്നുള്ളതായിരുന്നു; അതിജീവതയുടെ സഹോദരന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷിയായിരുന്ന ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചനവുമായി അതിജീവിതയുടെ സഹോദരന്‍. നീതിയുടെ ഭാഗത്ത് നിന്നുകൊണ്ട് ജീവിതത്തില്‍ വരാന്‍ പോകുന്ന നഷ്ടങ്ങളെ അദ്ദേഹം വകവെച്ചില്ലെന്നും, ബാലചന്ദ്രകുമാറിന്റെ അവസാന ആഗ്രഹം നടിയെ ആക്രമിച്ച കേസിലെ കോടതിവിധി കേള്‍ക്കുക എന്നതായിരുന്നു എന്നും അതിജീവിതയുടെ സഹോദരന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് നീതിയുടെ ഭാഗത്ത് നില്‍ക്കുന്നത് കൊണ്ട് ജീവിതത്തില്‍ വരാന്‍ പോകുന്ന നഷ്ടങ്ങളെ വകവെയ്ക്കാതെ ധീരമായി മുന്നോട്ട് വന്ന ബാലചന്ദ്രകുമാറിന്റെ ആഗ്രഹം കോടതിവിധി കേള്‍ക്കുക എന്നുള്ളതായിരുന്നു. […]