എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്
ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്. നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനും ചരിത്രഗവേഷകനുമായ ഡോ. എസ്.കെ വസന്തൻ വിവിധ വിഷയങ്ങളിലായി അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും സമഗേഗസംഭാവനയ്ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരള സാംസ്‌കാരിക ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, കാൽപ്പാടുകൾ തുടങ്ങി അമ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാറിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്. ഡോ. അനിൽ […]

