രാഷ്ട്രപതിക്ക് ഊഷ്മള വരവേല്‍പ്പ്
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലെത്തി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, എഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ഡിഎസ്സി കമാന്റന്റ് കേണല്‍ പുഷ്പേന്ദ്ര ജിന്‍ക്വാന്‍, ജില്ലാ പൊലീസ് മേധാവി പ്രതീഷ് […]
