വിവാദ നിയമമായ ‘അഫ്സ്പ’ ആറുമാസത്തേക്ക് കൂടി നീട്ടി നാഗാലാൻഡ്
നാഗാലാൻഡിൽ വിവാദ നിയമം അഫ്സ്പ ആറ് മാസത്തേക്ക് വീണ്ടും നീട്ടി. ഈ മാസം ആദ്യം സൈന്യത്തിന്റെ വെടിവെപ്പിലും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും 14 സാധാരണക്കാര്‍ നാഗാലാൻഡിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പട്ടാളത്തിന് പ്രത്യേക അവകാശം നൽകുന്ന വിവാദ നിയമം അഫ്സ്പ പിന്‍വലിക്കണമെന്ന് വ്യാപകമായിആവശ്യം ഉയര്‍ന്നിരുന്നു എന്നാലിപ്പോൾ ആ ആവശ്യം നിരാകരിച്ച് കൊണ്ടാണ് നിയമം ആറ് മാസത്തേക്ക് കൂടിനീട്ടിയിരിക്കുന്നത് . അഫ്സ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിശോധന നടത്താൻ സമിതി രൂപവത്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച […]
