Local News

റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കള്‍ ; കിണറുപണിക്ക് കൊണ്ടുവന്നതാണെന്ന് യാത്രക്കാരി

  • 26th February 2021
  • 0 Comments

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കള്‍ കിണറുപണിക്ക് കൊണ്ടുവന്നതാണെന്ന് മൊഴി. ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നും ഇന്ന് രാവിലെയാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. തിരൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചു പാലക്കാട് ആര്‍.പി.എഫ് സ്‌പെഷല്‍ സ്‌ക്വാഡാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. ഡി വണ്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. സംഭവവുമായി ബന്ധപ്പെട്ട് തിരുവണ്ണാമലൈ സ്വദേശിനി രമണി എന്ന യാത്രക്കാരിയെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രമണിയെ ആര്‍.പി.എഫും […]

വാളയാറിൽ രേഖകളില്ലാതെ കടത്തിയ സ്‌ഫോടക വസ്തുക്കൾ പിടികൂടി

  • 15th November 2020
  • 0 Comments

പാലക്കാട് വാളയാറിൽ രേഖകളില്ലാതെ കടത്തിയ വൻ സ്‌ഫോടക ശേഖരം പിടികൂടി. 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് കണ്ടെടുത്തത്. തക്കാളി ലോഡ് കയറ്റിവന്ന ലോറിയിലാണ് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ഈറോഡിൽ നിന്ന് അങ്കമാലിയിലേയ്ക്ക് പോവുകയായിരുന്ന മിനിലോറിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

error: Protected Content !!