വൻ വാറ്റ് കേന്ദ്രം തകർത്തു;1000 ലിറ്റർ വാഷ് നശിപ്പിച്ചു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ഷംസുദ്ദീനും പാർട്ടിയും പയമ്പ്ര മുള്ളൻപറമ്പ് ചേരപൊറ്റമ്മൽ മലയിൽ പ്ലാസ്റ്റിക്ക് ബാരലുകളിലും കുടങ്ങളിലുമായി സൂക്ഷിച്ചു വച്ച നിലയിൽ 1000 ലിറ്റർ വൻവാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു.കേസ് രേഖകളും,സാമ്പിളും ചേളന്നൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ബിനീഷ്കുമാർ.എ.എം, അഖിൽ.പി, സൈമൺ ടി.എം,സുനിൽ.സി, അരുൺ.എ, ഡ്രൈവർ അബ്ദുൾ കരീം എന്നിവരും ഉണ്ടായിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.