ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ നജീം കോയയുടെ മുറിയിൽ ലഹരിമരുന്ന് റെയ്ഡ് നടത്തിയത് വ്യാജ പരാതിയെ തുടർന്ന്; ആരോപണവുമായി ബി ഉണ്ണികൃഷ്ണൻ
ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ ലഹരിമരുന്ന് റെയ്ഡ് നടത്തിയത് വ്യാജ പരാതിയെ തുടർന്നാണെന്ന് ബി ഉണ്ണി കൃഷ്ണൻ. രണ്ടു ദിവസം മുൻപ് ജോലി കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോൾ നജിം സ്പോട്ട് എഡിറ്ററെ വിളിപ്പിച്ച. ഹോട്ടലിൽ എത്തിയപ്പോൾ ചിലർ നജീം കോയയുടെ റൂം അന്വേഷിക്കുന്നതാണ് കണ്ടത് ഉണ്ണി കൃഷ്ണൻ പറഞ്ഞു. . ‘നജീമിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയിൽ നിന്നും ഇറക്കിവിട്ടു. രണ്ടു മണിക്കൂറോളം റെയ്ഡ് നടന്നു. എന്നിട്ടും അവർ […]