കുന്ദമംഗലത്ത് ലഹരി മാഫിയയെ പിടിക്കാന്‍ എക്സൈസ് വകുപ്പുണ്ട്, പിടിച്ചിടാന്‍ ലോക്കപ്പില്ല
ലഹരി മരുന്ന് വില്‍പനകള്‍ക്കെതിരെ പരിശോധന ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കുന്ദമംഗലത്തെ എക്സൈസ് വകുപ്പ്. എന്നാല്‍ ഉദ്യോഗസ്ഥരെ പ്രധാനമായും വലക്കുന്നത് പിടികൂടുന്ന പ്രതികളെ എവിടെ ഇരുത്തുമെന്നുള്ളതാണ്. പിടിയിലാകുന്ന മിക്ക ആളുകളും കനത്ത ലഹരിക്കടിമകളായിരിക്കും. ഇവരെ സുരക്ഷിതമായി കൊണ്ടിരുത്താന്‍ ഒരു ലോക്കപ്പില്ലാത്തത് കുന്ദമംഗലത്തെ എക്സൈസ് ഉദ്യോഗസ്ഥരെ കഷ്ടത്തിലാക്കുന്നു. കുന്ദമംഗലത്തെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ നാലാം നിലയിലാണ് എക്സൈസ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ലഹരിയുടെ കെട്ടടങ്ങിയാല്‍ വിഭ്രാന്തി കാണിക്കുന്ന പ്രതികള്‍ ആക്രമിക്കാനുള്ള സാധ്യത ഏറെയാണ്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയോ സ്വയം ഉപദ്രവിക്കുകയോ […]