എക്സൈസ് സ്പെഷൽ സ്ക്വാഡ് മൊകവൂർ ഭാഗത്ത് നിന്നും റെയ്ഡിൽ 540 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിൽ മൊകവൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ തിരുത്തിയിൽ താഴത്ത് വയലിൽ നിന്നും 540 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. മദ്യഷാപ്പുകൾ അടച്ചിട്ട സാഹചര്യത്തിൽ മൊകവൂർ ഭാഗത്ത് വ്യാജവാറ്റ് വർദ്ധിച്ചു വരുന്നതായി വ്യാപകമായ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവിടെ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു. കേസിലെ പ്രതികളെക്കുറിച്ച് ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നുണ്ട്. കേസ് ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ […]