Local

വാഹനപരിശോധനയ്ക്കിടെ ആഡംബര വാഹനത്തിന്റെ ഡിക്കി തുറന്ന പൊലീസിന് കിട്ടിയത് 375 കുപ്പി വിദേശമദ്യം

  • 26th August 2023
  • 0 Comments

തൃശ്ശൂർ: വാഹനപരിശോധനയ്ക്കിടെ ആഡംബര വാഹനത്തിന്റെ ഡിക്കി തുറന്ന പൊലീസിന് കിട്ടിയത് 375 കുപ്പി വിദേശമദ്യം. ഇതോടെ വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് ഗോവിന്ദാപുരം ഇമ്പിച്ചമ്മു വീട്ടിൽ മുബാസ് (33) പിടിയിലായി. സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പരിശോധനയ്ക്കിടെ ഡിക്കിയുടെ ലോക്ക് പ്രവർത്തിക്കുന്നില്ലെന്ന് മുബാസ് പൊലീസിനോട് പറഞ്ഞു. ഇത് വകവയ്ക്കാതെ പൊലീസ് മെക്കാനിക്കിനെ കൊണ്ടുവന്ന് തുറക്കുകയായിരുന്നു. മുന്തിയ ഇനം വിദേശമദ്യം വാഹനത്തിൽ കണ്ടെത്തുകയായിരുന്നു. ഓണത്തിന്റെ ഭാഗമായി നടന്ന വാഹനപരിശോധനയ്ക്കിടെ അശ്വനി ജങ്ഷനിൽനിന്നാണ് ഇയാൾ പിടിയിലായത്. […]

Local News

താമരശ്ശേരിയിൽ നിന്ന് 300 ലിറ്റർ വാഷ് കണ്ടെടുത്തു

  • 27th December 2021
  • 0 Comments

കോഴിക്കോട് എക്സൈസ് IB യിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽഇന്നലെ താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ റഫീഖ് . കെ കെയുടെ നേതൃത്വത്തിൽ കണ്ണാടിപൊയിൽ, കുറുമ്പൊയിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കുറുമ്പൊയിൽ കാപ്പിക്കുന്നുമ്മൽ ഭാസ്ക്കരൻ വക സ്ഥലത്തിന്റെ കിഴക്ക് ഭാഗത്തുള്ള നീർച്ചാലിൽ വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചു വെച്ച 300 ലിറ്റർ വാഷ് കണ്ടെടുത്തു. തുടർന്ന് കണ്ണാടി പൊയിൽ അറപ്പീടിക ഷാപ്പുകളിൽ പരിശോധന നടത്തി. റെയ്‌ഡിൽ ഗ്രേഡ് പി.ഒ. C. G. സുരേഷ് ബാബു, […]

Kerala News

കള്ളിൽ കഞ്ചാവ്; തൊടുപുഴയില്‍ 25 ഷാപ്പുകള്‍ക്കെതിരെ കേസ്

  • 12th August 2021
  • 0 Comments

കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തിയതിന് തൊടുപുഴയില്‍ 25 ഷാപ്പുകള്‍ക്കെതിരെ കേസെടുത്ത് എക്‌സൈസ് സംഘം.പാലക്കാട് നിന്നെത്തിക്കുന്ന കള്ളിലാണ് കനബിനോയ്ഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.മാനേജര്‍, ഷാപ്പ് ലൈസന്‍ എന്നിവരെ പ്രതി ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടുന്നതോടെ 25 ഷാപ്പുകളുടെയും ലൈസന്‍സ് റദ്ദാക്കും. സംഭവവുമായി ബന്ധപ്പെട്ട 34ഓളം അബ്കാരി കേസുകളാണ് എടുത്തിട്ടുള്ളത്. കഴിഞ്ഞ ക്രിസ്തുമസിനോടടുത്ത് എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളിന്റെ സാമ്പിള്‍ ശേഖരിച്ചത്. ആറുമാസങ്ങള്‍ക്ക് ശേഷം വന്ന റിപ്പോര്‍ട്ടിലാണ് കള്ളില്‍ കഞ്ചാവ് […]

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന; കക്കോടി ഭാഗത്ത് നിന്നും 180 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു

  • 27th October 2020
  • 0 Comments

കക്കോടി: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന; കക്കോടി ഭാഗത്ത് നിന്നും 180 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത നിലയില്‍ കക്കോടി പൂവത്തൂര്‍ പറമ്പില്‍ക്കടവ് റോഡില്‍ പാറമ്മല്‍ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തായി കുറ്റിക്കാടുകള്‍ക്കിടയില്‍ സൂക്ഷിച്ച വാഷാണ് കണ്ടെത്തി നശിപ്പിച്ചത്. ചേളന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ അബ്ക്കാരി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. പ്രിവന്റീവ് ഓഫീസര്‍ […]

Local

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

  • 30th September 2019
  • 0 Comments

മുക്കം: എടലമ്പാട്ട് വെളിച്ചം വാട്‌സാപ്പ് കൂട്ടായ്മ ആനയാംകുന്ന് വി.എം.എച്ച്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റുമായി സഹകരിച്ചു കൊണ്ട് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ് ഇന്‍സ്‌പെകടര്‍ എം.കെ.ഗിരീഷ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അദ്ധേഹം വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി.ശിഹാബുദ്ധീന്‍ അധ്യക്ഷനായി. കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ഇസ്ഹാഖ് കാരശ്ശേരി, പി.എം.പ്രിന്‍സാര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ എം.എ.എം.ഒ.കോളേജ്), മുക്കം പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി.ലീന, […]

error: Protected Content !!