Kerala News

ബ്രഹ്മപുരം തീപിടുത്തം; കഴിഞ്ഞ പരീക്ഷകളെ കുറിച്ച് പരാതിയില്ല ;എസ്എസ്എൽസി, +2 പരീക്ഷകൾ മാറ്റമില്ലാതെ തുടരും; ശിവൻ കുട്ടി

  • 12th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്ന് കൊച്ചി ആകെ വിഷപ്പുക നിറഞ്ഞ പശ്ചാത്തലത്തിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന എസ്എസ്എൽസി, +2 പരീക്ഷകൾമാറ്റി വെക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി.പരീക്ഷയുടെ നടത്തിപ്പിന് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളിൽ കുട്ടികൾക്ക് പരാതിയില്ലെന്നും ശിവൻ കുട്ടി പറഞ്ഞു.ചുറ്റുമുള്ള വിദ്യാലയങ്ങൾക്ക് അവധി നൽകിയ സാഹചര്യത്തിൽ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ളാസുകളിലെ പരീക്ഷയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും.ജില്ലാ കളക്ടർ, കോർപറേഷൻ എന്നിവരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Kerala News

ശനിയാഴ്ചയും ക്ലാസുണ്ടാകും;21 മുതൽ ക്ലാസുകൾ പൂർണ്ണ തോതിൽ ആരംഭിക്കും,എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷ മാര്‍ച്ച് 16ന്

  • 13th February 2022
  • 0 Comments

സംസ്ഥാനത്ത് കൊവി‍ഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കും.രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസുണ്ടാകുക. ഫെബ്രുവരി 19 വരെ ഈ നിലയിലായിരിക്കും തുടരുക ‘ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണ്ണ തോതിൽ ആരംഭിക്കും. മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം. അന്ന് മുതൽ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസുകൾ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എല്ലാ അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയും തിങ്കളാഴ്ച […]

Kerala News

പരീക്ഷകൾ മാറ്റിവെക്കാൻ തയ്യാറാകാത്തത് സർക്കാരിന്റെ ഏകധിപത്യ തീരുമാനം; കെ സുധാകരൻ

  • 30th June 2021
  • 0 Comments

പരീക്ഷകൾ മാറ്റിവെക്കാൻ തയ്യാറാകാത്തത് സർക്കാരിന്റെ ഏകധിപത്യ തീരുമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഒരു തരത്തിലുള്ള കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് കുട്ടികൾ പരീക്ഷ എഴുതാൻ പോകുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും വിഷയത്തിൽ നിർബന്ധ ബുദ്ധിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജീവനല്ലേ വലുതെന്നും സുധാകരൻ പറഞ്ഞു. കേരളത്തേക്കാൾ കോവിഡ് കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിൽ ടി.പി.ആർ കുറഞ്ഞു. എന്താണ് കേരളത്തിൽ ചെയ്ത മുൻകരുതലെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ പറയണം. സംസ്ഥാനത്ത് ടി.പി.ആർ കുറയാത്തതിൽ നിന്നും സർക്കാർ നടപടികൾ ഫലപ്രദമല്ലെന്ന് വ്യക്തമാക്കുകയാണെന്നും സുധാകരൻ വ്യക്തമാക്കി. […]

error: Protected Content !!