പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് പ്രവേശനത്തിന് ഇനി യോഗ്യതാ പരീക്ഷ
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് പ്രവേശനത്തിന് ഇനി യോഗ്യതാ പരീക്ഷ ഉണ്ടാകും. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമാണ് ഇനിമുതല്‍ യോഗ്യതാ പരീക്ഷണ എഴുതണമെന്ന പരിഷ്‌കാരം കൊണ്ടുവന്നത്. ഏപ്രില്‍ ഒന്നിനാണ് യോഗ്യതാ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനും സ്വാധീനം വഴിയുള്ള നിയമനം ഒഴിവാക്കുന്നതിനുമാണ് യോഗ്യതാ പരീക്ഷയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കൈക്കൂലിക്കേസില്‍ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കേസില്‍ നിന്ന് ഒഴിവാക്കുന്നതിനായി പണം കൈപ്പറ്റിയ വിജിലന്‍സ് ഡി.വൈ.എസ്.പി. ദിവസങ്ങള്‍ക്ക് മുമ്പ് സസ്‌പെന്‍ഷനില്‍ ആയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്. […]
