ട്രെയിൻ അപകടം; ധനസഹായം പരിഷ്കരിച്ച് റെയിൽവേ ബോർഡ്
ട്രെയിൻ അപകടത്തിൽ പെടുന്നവർക്കായിട്ടുള്ള ധന സഹായം പരിഷ്കരിച്ച് റെയിൽവേ ബോർഡ്. അപകടത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന സഹായധനം 50,000 രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. ഗുരുതരമായി പരിക്കേറ്റവർക്കുള്ള സഹായം 25,000 രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായും വർധിപ്പിച്ചു. ‘ട്രെയിൻ അപകടങ്ങളിലും അനിഷ്ട സംഭവങ്ങളിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആശ്രിതർക്ക് നൽകേണ്ട ‘എക്‌സ്‌ഗ്രേഷ്യാ റിലീഫ്’ തുക പരിഷ്കരിക്കാൻ തീരുമാനിച്ചു’ – റെയിൽവേ ബോർഡ് സെപ്തംബർ 18 ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പുതുക്കിയ ധനസഹായം […]
