National News

ഗുജറാത്തിലെ ഇ വി എം വേണ്ട; കർണാടകയിൽ പ്രതിഷേധവുമായി കോൺഗ്രസ്

  • 29th March 2023
  • 0 Comments

കർണാടകയിൽ തെരെഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ഇവിഎമ്മുകൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഗുജറാത്തിൽ ഉപയോഗിച്ച ഇ വി എമ്മുകൾ കർണാടകയിൽ വേണ്ടെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു.ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകളിൽ തിരിമറി നടക്കാൻ സാധ്യത ഉണ്ട്. അതിനാൽ ഈ ഇവിഎമ്മുകൾ ഉപയോഗിക്കരുതെന്നും ശിവകുമാർ ആവശ്യപ്പെട്ടു. അതിനിടെ കോലാറിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കൃത്യമായ നിലപാട് എടുക്കണമെന്നും […]

National News

അസാമിൽ ബിജെപി സ്ഥാനാർത്ഥിയുടെ കാറിൽ ഇ വി എം; തെരെഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി കോൺഗ്രസ്

  • 2nd April 2021
  • 0 Comments

അസാമിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആരോപണം.നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ഡിക്കിയില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്കു ജയിക്കാനാകൂ എന്ന് മനസിലാക്കിയാണ് ഈ നീക്കങ്ങള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു.

Kerala News

കാന്‍ഡിഡേറ്റ് സെറ്റിംഗ് 10,11 തീയതികളില്‍; സ്ഥാനാര്‍ത്ഥികളോ പ്രതിനിധികളോ പങ്കെടുക്കണം

  • 7th December 2020
  • 0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ 10, 11 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളോ പ്രതിനിധികളോ പങ്കെടുക്കണം. സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നവുമടങ്ങിയ ലേബലുകള്‍ ക്രമീകരിക്കുന്ന പ്രക്രിയയാണ് കാന്‍ഡിഡേറ്റ് സെറ്റിങ്. കോഴിക്കോട് കോര്‍പ്പറേഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ തയ്യാറാക്കല്‍ (ഇവിഎം സെറ്റിംഗ്) നടക്കാവ് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും രാമനാട്ടുകര മുന്‍സിപ്പാലിറ്റി പരിധിയില്‍ […]

ഇ.വി.എം തകരാറിലായതിന് പിന്നില്‍ ബി.ജെ.പി സര്‍ക്കാര്‍; 55 ബൂത്തുകളിലെ പോളിങ് റദ്ദാക്കണമെന്ന് ആര്‍.ജെ.ഡി

  • 28th October 2020
  • 0 Comments

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പുരോഗമിക്കവേ 55 ബൂത്തുകളിലെ പോളിങ് റദ്ദാക്കണമെന്ന് ആവശ്യവുമായി ആര്‍.ജെ.ഡി സ്ഥാനാര്‍ഥി രംഗത്ത്. ജാമുയി നിയമസഭാ മണ്ഡലത്തിലെ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി വിജയ് പ്രകാശാണ് ആവശ്യവുമായി രംഗത്തെത്തിയത്. ജാമുയിയിലെ ഈ പോളിംഗ് ബൂത്തുകളിലെ ഇവിഎമ്മുകള്‍ മാറ്റിസ്ഥാപിച്ചിട്ടും പ്രവര്‍ത്തിക്കുന്നില്ലെന്ന് വിജയ് പ്രകാശ് പറഞ്ഞു. ഇവിഎമ്മുകള്‍ പ്രവര്‍ത്തിക്കാത്തതിന് ആര്‍ജെഡി സ്ഥാനാര്‍ത്ഥി കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തി. മുന്‍ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകളും മുന്‍ ഷൂട്ടിങ് താരവുമായ ബിജെപി സ്ഥാനാര്‍ത്ഥി ശ്രേയസി സിംഗിനെതിരെയാണ് ആര്‍ജെഡിയുടെ വിജയ് പ്രകാശ് […]

error: Protected Content !!