എത്യോപ്യയില്‍ നിന്നെത്തിച്ച മയക്കുമരുന്നുമായി അദ്ധ്യാപകന്‍ പിടിയില്‍; ട്രോളിയിലാക്കി കടത്തിയത് 99 കോടിയുടെ ഹെറോയിന്‍
ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 99 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. 14 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ തെലങ്കാന സ്വദേശിയായ ട്യൂഷന്‍ അദ്ധ്യാപകനെ ഡി ആര്‍ ഐ (ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ്) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. രണ്ട് ട്രോളി ബാഗുകളിലായി 14 കിലോ ഹെറോയിന്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അന്‍പത്തിരണ്ടുകാരനായ പ്രതി എത്യോപ്യന്‍ എയര്‍ലൈന്‍ വിമാനത്തിലാണ് ബംഗളൂരുവിലെത്തിയത്. ബംഗളൂരു വഴി ഡല്‍ഹിയിലേക്ക് വന്‍ തോതില്‍ ഹെറോയിന്‍ കടത്തുന്നതായി ഡിആര്‍ഐ യൂണിറ്റിന് രഹസ്യവിവരം […]
