Kerala News

ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി

  • 8th January 2021
  • 0 Comments

സിഎജി റിപ്പോർട്ട് പരസ്യമാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി. മൊഴികളും തെളിവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചു. റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനുവരി 13ന് അന്തിമ റിപ്പോർട്ട്തയ്യാറാക്കി റിപ്പോർട്ട് അടുത്തയാഴ്ച സഭയിൽ വയ്ക്കും. സഭയിൽ വയ്ക്കും മുൻപ് റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെമെന്ന് പറഞ്ഞ് വി.ഡി സതീശൻ ആയിരുന്നു പരാതി നൽകിയത്

error: Protected Content !!