Kerala

വിയ്യൂർ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരൻ പിടിയിൽ

  • 16th February 2021
  • 0 Comments

ജയിൽ ചാടിയ തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിലായി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരനാണ് ജയിൽ അധികൃതരുടേയും പൊലീസിന്റേയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായത്. ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവൻ ആയിരുന്നു രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരിക്കുന്ന നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. പൊലീസിനെ കണ്ടതും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ സഹദേവനെ ജോലിക്കായി നിയോഗിച്ചിരുന്നു. തുടർന്ന് മെസിലെ […]

Kerala

അച്ഛൻ വലിച്ചെറിഞ്ഞ് പരിക്കേറ്റ കുഞ്ഞിന് പുതു ജീവൻ കുട്ടി ആശുപത്രി വിട്ടു

കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന് പുതു ജീവൻ. പൂർണ ആരോഗ്യത്തോടെ കുട്ടി ആശുപത്രി വിട്ടു. പുല്ലുവഴിയിലെ സ്നേഹജ്യോതി ശിശുഭവനിലേക്ക് കുഞ്ഞിനേയും അമ്മയെയും മാറ്റും. ഇനിയുള്ള മാസങ്ങളിൽ കൃത്യമായ പരിശോധന നടത്തണമെന്നു അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം തലയിലിട്ടിരുന്ന തുന്നൽ മാറ്റിയിരുന്നു . കഴിഞ്ഞ മാസം പതിനെട്ടാം തീയതിയാണ് അച്ഛൻ ഷൈജു ക്രൂരമായി കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞത് ഇതേ തുടർന്ന് കുഞ്ഞിന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഇയാൾ റിമാൻഡിലാണ്.

error: Protected Content !!