Kerala News

എരുമേലിയിൽ രണ്ട് പേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ മയക്ക് വെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്

എരുമേലിയിൽ രണ്ട് പേരെ കുത്തി കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്ക് വെടി വെക്കാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിട്ടത്. നേരത്തെ, കാട്ടുപോത്തിനെ വെടി വെച്ച് കൊല്ലുമെന്നുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദമായിരുന്നു.എന്നാൽ,വനം-വന്യജീവി നിയമപ്രകാരം കടുവയടക്കമുള്ള മൃഗങ്ങള്‍ ഉൾപ്പെടുന്ന ഷെഡ്യൂള്‍ഡ് 1-ല്‍പ്പെടുന്നതാണ് കാട്ടുപോത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രത്യേക അനുമതിയില്ലാതെ ഈ ഗണത്തിൽ പ്പെടുന്ന മൃഗങ്ങളെ വെടിവച്ചുകൊല്ലാനാവില്ല.

error: Protected Content !!